കുവൈറ്റിൽ നടത്താനിരുന്ന ഗൾഫ് ഗെയിംസ് തിങ്കളാഴ്ചത്തേക്ക് മാറ്റി
കുവൈറ്റിൽ നടത്താനിരുന്ന ഗൾഫ് ഗെയിംസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തെത്തുടർന്ന് വെള്ളിയാഴ്ച നടത്താനിരുന്ന മൂന്നാം ഗൾഫ് ഗെയിംസ് മൂന്ന് ദിവസത്തേക്ക് നീട്ടിവെച്ചതായി കുവൈറ്റ് ഒളിമ്പിക് കമ്മിറ്റി ചെയർമാൻ ഷെയ്ഖ് ഫഹദ് നാസർ സബാഹ് അൽ അഹമ്മദ് അൽ സബാഹ് അറിയിച്ചു. ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ വിയോഗത്തിൽ യുഎഇ ജനതയോടും നേതൃത്വത്തോടും അനുഭാവം പ്രകടിപ്പിക്കുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് കമ്മിറ്റി ചെയർമാൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. അറബ്, മുസ്ലീം വിഷയങ്ങൾക്കൊപ്പം തന്റെ രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ സ്വയം സമർപ്പിച്ച ജ്ഞാനിയായ നേതാവായിരുന്നു അദ്ദേഹമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw മാറ്റിവെച്ച ഗൾഫ് ഗെയിംസിന് തിങ്കളാഴ്ച തുടക്കമാകും. ഫുട്ബോൾ, ഹാൻഡ്‌ബോൾ, കരാട്ടെ, ജൂഡോ, മറ്റ് കായിക ഇനങ്ങൾ തുടങ്ങി പുരുഷ-വനിതാ കായിക താരങ്ങൾക്കായി 12 ലൊക്കേഷനുകളിലായി നടക്കുന്ന 16 മത്സരങ്ങൾ പരിപാടിയിൽ ഉൾപ്പെടുന്നു.
Comments (0)