Posted By user Posted On

കുവൈറ്റില്‍ അനധികൃത പാര്‍ക്കിംഗ്; കര്‍ശന മുന്നറിയിപ്പുമായി ട്രാഫിക് പോലീസ്

കുവൈറ്റ്: കുവൈറ്റില്‍ അനധികത പാര്‍ക്കിംഗ് ശ്രദ്ധയില്‍പ്പെുന്നുണ്ടെന്ന് അധികൃര്‍. അതേ സമയം ശാരീരിക വൈകല്യമുള്ളവര്‍ക്കായി നിശ്ചയിച്ചിട്ടുള്ള പാര്‍ക്കിംഗ് സ്ഥലം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ഇത്തരം ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ട്രാഫിക് ക്യാമ്പയിന്‍ ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd

കഴിഞ്ഞ ദിവസം രാജ്യത്തെ ആശുപത്രികള്‍ക്ക് മുന്നില്‍ നടത്തിയ പരിശോധനയില്‍ ശാരീരിക വൈകല്യമുള്ളവര്‍ക്കായി റിസര്‍വ് ചെയ്ത പാര്‍ക്കിംഗ് സ്ഥലങ്ങള്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും അഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം നടപടികള്‍ ഇനി ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴയടക്കുമുള്ള ശിക്ഷ നല്‍കുമെന്ന് പോലീസ് അറിയിച്ചു. രാജ്യത്ത് കര്‍ശനമായ ട്രാഫിക് നിയമങ്ങളാണ് നിലവിലുള്ളത്. ഇത് പൂര്‍ണമായും പാലിച്ചില്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കലടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.

https://www.kuwaitvarthakal.com/2022/04/26/heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *