യുഎഇ പ്രസിഡന്റിന്റെ വിയോഗം; കുവൈറ്റില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം അവധി
കുവൈറ്റ്: കുവൈറ്റില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദിന്റെ നിര്യാണത്തില്‍ അനുശോചിച്ചാണ് കുവൈത്ത് ഇന്ന് മുതല്‍ 3 ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചത്.
ഇത് പ്രകാരം സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ( വെള്ളി) മുതല്‍ 3 ദിവസത്തെ അവധി ആയിരിക്കും. 16 നു തിങ്കളാഴ്ച മുതല്‍ പ്രവൃത്തി ദിനം പുനരാരംഭിക്കും. ഇതിനു പുറമെ രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍ 3 ദിവസം പൊതു അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അതേ സമയം ഇതോടൊപ്പം ഇന്ന് മുതല്‍ 40 ദിവസം രാജ്യത്ത് ഔദ്യോഗിക ദുഖാച്രണം ആയിരിക്കും. ഈ ദിവസങ്ങളില്‍ ഷെയ്ഖ് ഖലീഫയോടുള്ള ബഹുമാന സൂചകമായി ദേശീയ പതാക പകുതി താഴ്ത്തി കെട്ടും.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/F01ELZ6DHGILPoqh1fXNmd
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് യുഎഇയില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അതേസമയം സ്വകാര്യ മേഖലയില്‍ മൂന്ന് ദിവസം അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇ പ്രസിഡന്റായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ യുഎഇയിലെയും അറബ്, ഇസ്ലാമിക രാഷ്ട്രത്തിലെയും ലോകത്തെയും ജനങ്ങളോട് പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.
Comments (0)