Posted By editor1 Posted On

വിദേശരാജ്യങ്ങളിലെ ജോലിക്ക് ഇനി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല

വിദേശ രാജ്യങ്ങളിലേക്കും മറ്റും ജോലി ആവശ്യത്തിനായി പോകുന്നവർക്ക് നൽകുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി ലഭിക്കില്ല. സംസ്ഥാന പോലീസ് മേധാവി ഇത് സംബന്ധിച്ച് പുതിയ സർക്കുലർ ഇറക്കിയിട്ടുണ്ട്. സ്വഭാവം നല്ലതാണെന്നുള്ള സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം കേന്ദ്ര സർക്കാരിന്റെതാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇനിമുതൽ സംസ്ഥാനത്തിനകത്തുള്ള ജോലിക്ക് അപേക്ഷിക്കുന്നവർക്ക് മാത്രമാണ് ഈ സർട്ടിഫിക്കറ്റ് നൽകുക. കൂടാതെ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് പകരം ഇനിമുതൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ആവും നൽകുക. അപേക്ഷകർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ജില്ലാ പോലീസ് മേധാവിക്കോ, സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കോ അപേക്ഷ നൽകണം. അപേക്ഷ സമർപ്പിക്കുന്നതിന് 500 രൂപയാണ് ഫീസ് ഈടാക്കുക. കൂടാതെ മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ നേരിട്ട് അല്ലാതെ മറ്റൊരാൾ മുഖേനയും സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. അപേക്ഷകന്റെ പേരിൽ ക്രിമിനൽ കേസുകൾ ഉണ്ടെങ്കിൽ സർട്ടിഫിക്കറ്റ് നൽകുന്നതല്ല. എന്നാൽ ട്രാഫിക്, പെറ്റി കേസുകൾ ഒഴിവാക്കുന്നതാണ്. അപേക്ഷകൻ തെറ്റായ വിവരങ്ങൾ നൽകിയാൽ സർട്ടിഫിക്കറ്റ് നിരസിക്കുന്നതാണ്.

കഴിഞ്ഞവർഷം ഓഗസ്റ്റിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നത് പോലീസ് നിർത്തിയത്. എന്നാൽ ചില രാജ്യങ്ങളിൽ ജോലി ലഭിക്കണമെങ്കിൽ സ്വഭാവം മികച്ചതാണെന്ന് സർട്ടിഫിക്കറ്റ് വേണമെന്ന് വന്നതോടെയാണ് ഹൈക്കോടതിയിൽ ഹർജി വന്നത്. ഈ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്രസർക്കാരിനോ, സർക്കാർ ചുമതലപ്പെടുത്തുന്നവർക്കോ മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കുവൈറ്റിൽ ജോലി ലഭ്യമാക്കാൻ ഇത്തരം സർട്ടിഫിക്കറ്റുകൾ ആവശ്യമായതിനാൽ റീജണൽ പാസ്പോർട്ട്‌ ഓഫീസിൽ നിന്നും ഇവ നൽകിയിരുന്നു. ഇക്കാര്യം ഉദ്ധരിച്ചാണ് ഹൈക്കോടതി പുതിയ ഉത്തരവിറക്കിയത്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/F01ELZ6DHGILPoqh1fXNmd

Comments (0)

Leave a Reply

Your email address will not be published. Required fields are marked *