Posted By editor1 Posted On

അടുത്ത മാസം മുതൽ ബാങ്ക് ട്രാൻസ്ഫറുകൾക്ക് ഒരു ദിനാർ ഫീസ്

കുവൈറ്റിൽ ജൂൺ മുതൽ സാലറി ട്രാൻസ്ഫർ ഉൾപ്പെടെ എല്ലാ ഓൺലൈൻ ട്രാൻസ്ഫറുകൾക്കും പ്രാദേശിക ബാങ്കുകൾ ട്രാൻസ്ഫർ ഫീസായി 1 ദിനാർ ഈടാക്കും. റിപ്പോർട്ട് അനുസരിച്ച്, 2022 ജൂൺ 1 മുതൽ കോർപ്പറേറ്റ് അക്കൗണ്ടുകളിലേക്കുള്ള കൈമാറ്റങ്ങൾക്ക് ഒരു കെഡി 1 ഫീസും, വ്യക്തിഗത അക്കൗണ്ടുകളിലേക്ക് 500 ഫില്ലുകളും ഈടാക്കുമെന്ന് ചില പ്രാദേശിക ബാങ്കുകൾ നേരത്തെ തന്നെ ഉപഭോക്താക്കളെ അറിയിച്ചിരുന്നു. ഇന്റർനെറ്റും, മൊബൈലും വഴിയുള്ള എല്ലാ കൈമാറ്റങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഏതൊരു അന്താരാഷ്ട്ര കൈമാറ്റത്തിനും ഫീസ് 6 ദിനാർ ആയിരിക്കുംമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഓൺലൈൻ ബിസിനസുകൾക്കും വ്യക്തികൾക്കും ഇടയിൽ വളരെ പ്രചാരമുള്ള ഓൺലൈൻ ലിങ്കുകൾ വഴിയുള്ള പേയ്‌മെന്റുകൾക്ക് പണം ഈടാക്കില്ലെന്ന് ചില ബാങ്കുകൾ അറിയിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3

Comments (0)

Leave a Reply

Your email address will not be published. Required fields are marked *