വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇനി സ്മാർട്ട് ആപ്ലിക്കേഷൻ
കുവൈറ്റിൽ വാഹനാപകടങ്ങൾ സംഭവിച്ചാൽ റിപ്പോർട്ട് ചെയ്യാൻ പുതിയ സ്മാർട്ട് ആപ്ലിക്കേഷനുമായി ആഭ്യന്തരമന്ത്രാലയം. ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി സ്മാർട്ട്ഫോണുകളിൽ പുതിയ ആപ്ലിക്കേഷൻ കൊണ്ടുവരുന്നതിന് ഇന്റേണൽ അഫയേഴ്സ് ആൻഡ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകി. ഈ ആപ്പ് ഉപയോഗിച്ച് അപകടം സംഭവിച്ച വാഹനത്തിന്റെ ഫോട്ടോയെടുത്ത ചെറിയ അപകടങ്ങൾ പോലും റിപ്പോർട്ട് ചെയ്യാൻ കഴിയുന്നതാണ്. കൂടാതെ അപകടം സംഭവിച്ച വാഹനത്തിന്റെ നമ്പർ നൽകുകയും, ഇമെയിൽ വഴിയോ എസ്എംഎസ് വഴിയോ അപകടത്തെ പറ്റിയുള്ള വിവരങ്ങൾ സ്വീകരിക്കാവുന്നതാണ്. സാധാരണയായി പരിക്കുകളൊന്നും ഇല്ലാത്ത ചെറിയ അപകടങ്ങൾ സംഭവിക്കുമ്പോഴാണ് ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാവുന്നത്. ഇത്തരം സാഹചര്യങ്ങളിൽ പട്രോൾ സംഘമെത്തി വാഹനം മാറ്റിയതിനുശേഷമാണ് ട്രാഫിക് വീണ്ടും ക്രമീകരിക്കുന്നത്. പുതിയ സ്മാർട്ട് ആപ്ലിക്കേഷനിലൂടെ അപകടത്തെ പറ്റിയുള്ള വിവരങ്ങൾ സൗകര്യപ്രദമായ രീതിയിൽ എത്രയും വേഗം റിപ്പോർട്ട് ചെയ്യാനാണ് ശ്രമിക്കുന്നത്. ഈ സംവിധാനത്തിലൂടെ ഗതാഗതകുരുക്കിന് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3
Comments (0)