കുവൈറ്റിൽ രണ്ട് വാഹനാപകടങ്ങളിലായി രണ്ട് പൗരന്മാരും ഒരു പ്രവാസിയും മരിച്ചു
കുവൈറ്റിൽ രണ്ട് വാഹനാപകടങ്ങളിലായി 2 പൗരന്മാരും, ഒരു പ്രവാസിയും മരണപ്പെട്ടു. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്യത്തെ ഞെട്ടിച്ചുണ്ടായ വാഹനാപകടത്തിൽ ആദ്യത്തെ അപകടം സുലൈബിയ പ്രദേശത്ത് ആറാമത്തെ റിംഗ് റോഡിന് എതിർവശത്താണ് നടന്നത്. കിംഗ് ഫഹദിലേക്കുള്ള പുതിയ മഖ്‌വ റോഡിലാണ് രണ്ടാമത്തെ അപകടം നടന്നത്. ആദ്യത്തെ അപകടത്തിൽ ആറ് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഈ അപകടത്തിൽ ആറ് പേരാണ് വാഹനങ്ങൾക്ക് ഇടയിൽ കുടുങ്ങിയതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽപ്പെട്ട ഈജിപ്ഷൻ പൗരനായ പ്രവാസി സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. അപകടം നടന്ന ഉടൻ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അഞ്ചുപേരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു കുവൈറ്റ് പൗരൻ അവിടെ വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. രണ്ടാമത്തെ അപകടത്തിൽ നാലുചക്ര വാഹനം വിളക്ക് തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കുടുങ്ങിയ രണ്ടുപേരെ ഫയർഫോഴ്സ് സംഘം പുറത്തെടുത്തെങ്കിലും കുവൈറ്റി പൗരനായ ഒരാൾ മരണപ്പെടുകയും, പരിക്കേറ്റ നിലയിൽ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3
Comments (0)