Posted By editor1 Posted On

സ്പൈസ് ജെറ്റ് വിമാനം ആകാശ ചുഴിയിൽപ്പെട്ടു; യാത്രക്കാർക്ക് പരുക്ക്

മുംബൈയിൽനിന്ന് ദുർഗാപൂരിലേക്കുള്ള സർവീസിനിടെ സ്പൈസ് ജെറ്റ് ബോയിംഗ് ബി 737 വിമാനം ആകാശ ചുഴിയിൽപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ പലർക്കും പരിക്കേറ്റിട്ടുണ്ട്. വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങളിൽ വിമാനത്തിന്റെ തറയിൽ നിരവധി സാധനങ്ങളും, ഓക്സിജൻ മാസ്കുകളും ചിതറി കിടക്കുന്നത് കാണാം. വൈകാതെ തന്നെ വിമാനം ദുർഗാപൂരിൽ സുരക്ഷിതമായി ഇറക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. ബാഗുകൾ വീണ് യാത്രക്കാർക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു യാത്രക്കാരന് നട്ടെല്ലിനും സാരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. സ്പൈസ് ജെറ്റിന്റെ എസ്ജി-945 വിമാനമാണ് ഞായറാഴ്ച വൈകുന്നേരം ലാൻഡിങ്ങിനിടെ ആടിയുലഞ്ഞത്. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം ആടിയുലഞ്ഞതൊന്നും 3 ജീവനക്കാർ ഉൾപ്പെടെ 17 പേർക്ക് പരിക്കേറ്റുവെന്നും അധികൃതർ അറിയിച്ചു. ഇതിൽ പത്ത് പേരുടെ പരിക്ക് സാരമുള്ളതാണെന്നാണ് റിപ്പോർട്ട്. സംഭവം ദൗർഭാഗ്യകരമാണെന്നും, ഖേദം പ്രകടിപ്പിക്കുന്നുവെന്നും സ്‌പൈസ് ജെറ്റ് പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3

Comments (0)

Leave a Reply

Your email address will not be published. Required fields are marked *