കുവൈറ്റിൽ മോശം കാലാവസ്ഥയെ അവഗണിച്ചും പെരുന്നാൾ നമസ്‌കാരത്തിൽ വൻ ജനക്കൂട്ടം
കുവൈറ്റിൽ മോശം കാലാവസ്ഥയെ അവഗണിച്ചും അതിരാവിലെ വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും വലിയ ജനക്കൂട്ടം ഈദുൽ ഫിത്തർ പ്രാർത്ഥന നടത്തി. കൊവിഡ് വ്യാപനം കുറഞ്ഞതോടെ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആളുകൾ മതപരമായ പെരുന്നാൾ ആഘോഷിക്കുന്നത്. ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം സംഘടിപ്പിച്ച ഈദ്ഗാഹിൽ വൻ ജനപങ്കാളിത്തം അനുഭവപ്പെട്ടു. വിശ്വാസികളെ സുരക്ഷിതമാക്കാനും, ഗതാഗതം ക്രമീകരിക്കാനും ആഭ്യന്തര മന്ത്രാലയം സുഗമമായ നിയന്ത്രണം നൽകി. അനിഷ്ട സംഭവങ്ങൾ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങളും മെഡിക്കൽ എമർജൻസികളും എല്ലാ സ്ഥലങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3
Comments (0)