Posted By editor1 Posted On

ഗാർഹിക റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെമേൽ നിയന്ത്രണം ശക്തമാക്കി മന്ത്രാലയം

രാജ്യത്തെ ഗാർഹിക തൊഴിലാളി മേഖലയിലെ ക്ഷാമം കണക്കിലെടുത്ത്, നിയമലംഘനം നടത്തുന്ന ഡൊമസ്റ്റിക് ലേബർ ഓഫീസുകൾക്കെതിരെ നടപടിയുമായി വാണിജ്യമന്ത്രാലയം. സാഹചര്യം ചൂഷണം ചെയ്യുകയും റിക്രൂട്ട്‌മെന്റ് ചെലവ് ഉയർത്താനുള്ള ശ്രമങ്ങൾ വർദ്ധിക്കുകയും ചെയ്തതോടെ, വാണിജ്യ, വ്യവസായ മന്ത്രാലയം ഗാർഹിക തൊഴിൽ റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ മേലുള്ള നിയന്ത്രണം ശക്തമാക്കി. മന്ത്രാലയത്തിന്റെ വാണിജ്യ നിയന്ത്രണ വകുപ്പ് ഹവല്ലി ഗവർണറേറ്റിലെ ഗാർഹിക തൊഴിൽ റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ പരിശോധന കാമ്പെയ്‌ൻ നടത്തി.
തൊഴിൽ തേടുന്നവർക്കായി പുതിയ നിയമങ്ങൾ നടപ്പാക്കാത്ത ഓഫീസുകൾക്ക് മുന്നറിയിപ്പ് നൽകി.

ഗാർഹിക തൊഴിൽ റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ ഉടമയ്ക്ക് 890-ദിനാറിൽ കൂടുതൽ അധിക ഫീസ് എടുക്കാൻ അവകാശമില്ല. ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന ഏതൊരു പരാതിയും ഉടനടി കൈകാര്യം ചെയ്യുമെന്നും അധികൃതർ പറഞ്ഞു. മന്ത്രാലയത്തിന്റെ തീരുമാനങ്ങൾ ലംഘിക്കുന്ന ഓഫീസുകൾ അടച്ചിടുകയോ ലൈസൻസ് പിൻവലിക്കുകയോ ചെയ്യുന്നതാണ്. കാമ്പെയ്‌നുകളുടെ ഭാഗമായി ഹവല്ലിയിലെ 40 ഓളം ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ പരിശോധന നടത്തി. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JxKInF67gzlAnEhYHOuoMB

Comments (0)

Leave a Reply

Your email address will not be published. Required fields are marked *