Posted By editor1 Posted On

മാലിന്യ ശേഖരണത്തിനായി നൂതന സംവിധാനങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കുവൈറ്റ്

കുവൈറ്റിലെ പുതിയ പാർപ്പിട മേഖലകളിൽ മാലിന്യ ശേഖരണത്തിനായി നൂതന സംവിധാനങ്ങൾ ഏർപ്പെടുത്താൻ ആലോചന. മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുകയും, രാജ്യത്തിന്റെ പൊതു ശുചിത്വം വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കണക്കുകൾ പ്രകാരം കുവൈറ്റിൽ ഒരു വ്യക്തി പ്രതിമാസം 51 കിലോഗ്രാം മാലിന്യങ്ങളാണ് ഉൽപ്പാദിപ്പിക്കുന്നത്. അതായത് പ്രതിദിനം ശരാശരി 1.7 കിലോഗ്രാം. മാലിന്യ സംസ്കരണത്തിനായുള്ള ആധുനിക സാങ്കേതിക വിദ്യകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന സ്മാർട്ട് കണ്ടെയ്നറുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾക്കാണ് ലക്ഷ്യമിടുന്നതെന്ന് മുൻസിപ്പാലിറ്റിയിലെ പരിസ്ഥിതികാര്യ വകുപ്പ് ഡയറക്ടർ അദ്നാൻ സയ്യിദ് മൊഹ്സെൻ വ്യക്തമാക്കി. പുതിയ പാർപ്പിട കേന്ദ്രങ്ങളിൽ സ്മാർട്ട് കണ്ടെയ്നറുകൾ സ്ഥാപിക്കുന്നതിനെ പറ്റിയുള്ള പാരിസ്ഥിതിക പഠനങ്ങൾ നടന്നുവരികയാണ്. നിലവിൽ ലോകത്തിലെ പല രാജ്യങ്ങളിലും മാലിന്യ ശേഖരണത്തിനായി ഉപയോഗിക്കുന്നുണ്ട്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JxKInF67gzlAnEhYHOuoMB

Comments (0)

Leave a Reply

Your email address will not be published. Required fields are marked *