Posted By editor1 Posted On

പൗരന്മാർക്കും നിവാസികൾക്കും ഈദ് ആശംസകൾ നേർന്ന് കുവൈറ്റ് അമീർ

അനുഗ്രഹീതമായ ഈദ് അൽ – ഫിത്തറിൽ പൗരന്മാർക്കും താമസക്കാർക്കും അമീർ ഷെയ്ഖ് നവാഫ് അൽ – അഹമ്മദ് അൽ – ജാബർ അൽ സബാഹിന്റെ ആശംസകൾ അറിയിച്ചു. എല്ലാ ആളുകൾക്കും സന്തോഷകരമായ ഒരു അവസരം ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ അവസരത്തിൽ ഹിസ് ഹൈനസ് ദി അമീറിനും, ഹിസ് ഹൈനസ് കിരീടാവകാശിക്കും, ഹിസ് ഹൈനസ് പ്രധാനമന്ത്രിക്കും അദ്ദേഹം അഭിനന്ദനങ്ങളും, അനുഗ്രഹങ്ങളും അറിയിച്ചു. രാജ്യത്തിനും അറബ്, മുസ്ലീം ലോകങ്ങൾക്കും ഇത് സന്തോഷകരമായ ഒരു ഉത്സവമായിരിക്കട്ടെയെന്നും, സുരക്ഷിതത്വത്തിലും സമാധാനത്തിലും ഈ അവസരത്തിന്റെ സന്തോഷകരമായ തിരിച്ചുവരവ് ലോകമെമ്പാടും ഉണ്ടാകട്ടെയെന്നും ഹിസ് ഹൈനസ് അമീർ ആശംസിച്ചു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JxKInF67gzlAnEhYHOuoMB

Comments (0)

Leave a Reply

Your email address will not be published. Required fields are marked *