കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന കുവൈറ്റിൽ വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഇനി പിസിആർ ടെസ്റ്റ് വേണ്ട. പ്രൈമറി വാക്സിനേഷൻ ഷെഡ്യൂൾ പൂർത്തീകരണ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ അനുവാദമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ന് കുവൈത്തിനെ ചേർത്തു. അതിനാൽ ഇനി മുതൽ നെഗറ്റീവ് പിസിആർ ടെസ്റ്റിന്റെ നിർബന്ധിത ആവശ്യകത റദ്ധാക്കി. ഇതോടെ കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന ഒരു യാത്രക്കാരനും യാത്രയ്ക്ക് മുമ്പ് പിസിആർ ടെസ്റ്റ് നടത്തേണ്ടതില്ല. യാത്രക്കാരൻ അവരുടെ കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റിനൊപ്പം, ഓൺലൈൻ എയർ സുവിധ പോർട്ടലിൽ ഒരു സ്വയം പ്രഖ്യാപന ഫോം സമർപ്പിച്ചാൽ മതി. 14 ദിവസത്തിനകം വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിൽ വിവരം എയർ സുവിധയിൽ രേഖപ്പെടുത്തണം. കൂടാതെ രോഗലക്ഷണം ഉള്ള യാത്രക്കാരെ വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയമാക്കും. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JxKInF67gzlAnEhYHOuoMB