Posted By editor1 Posted On

ഷെൻഗൻ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇനി കുവൈറ്റും

ഷെൻഗൻ രാജ്യങ്ങളിലേക്ക് ഷെൻഗൻ വിസ ഇല്ലാതെ തന്നെ ഇനി കുവൈറ്റ്‌ പൗരന്മാർക്ക് യാത്ര ചെയ്യാം. യൂറോപ്യൻ കമ്മീഷനാണ് ഷെൻഗൻ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റിനെയും ഖത്തറിനെയും ഉൾപ്പെടുത്തിയത്. കമ്മീഷൻ വൈസ് പ്രസിഡന്റ് മാർഗരിറ്റിസ് ഷിനാസാണ് ഇത് സംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്തിയത്. നടപടിക്രമങ്ങളുടെ തുടക്കം മാത്രമാണിതെന്നും ആളുകൾക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ ഒരു വർഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നും കുവൈറ്റ് വിദേശകാര്യ വൃത്തങ്ങൾ അറിയിച്ചു. ഇതിനായി യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ പാർലമെന്റ്, യൂറോപ്യൻ കമ്മീഷൻ തുടങ്ങി നിരവധി കേന്ദ്രങ്ങളിൽനിന്ന് അംഗീകാരങ്ങൾ ലഭിക്കേണ്ടതുണ്ട്. യൂറോപ്യൻ യൂണിയനിലെ ആഭ്യന്തര നടപടിക്രമങ്ങൾക്ക് ശേഷം 2023 ആദ്യപാദത്തിലോ, പകുതിയിലോ ആയിരിക്കും ഇത് യാഥാർഥ്യമാക്കുക. തീരുമാനം പ്രാബല്യത്തിൽ വരുന്നതുവരെ ഷെൻഗൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ആവശ്യമായ വിസാ നടപടികൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു. യൂറോപ്പിലെ അതിർത്തി നിയന്ത്രണങ്ങളില്ലാത്ത 26 രാജ്യങ്ങൾ ഉൾപ്പെടുന്ന പ്രദേശത്തെ വിളിക്കുന്ന പേരാണ് ഷെൻഗൻ പ്രദേശം. 26 രാജ്യങ്ങളിലും യാത്ര ചെയ്യാൻ ഷെൻഗൻ വിസ എന്ന ഒറ്റ വിസ മാത്രമേ ആവശ്യമുള്ളൂ. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JxKInF67gzlAnEhYHOuoMB

Comments (0)

Leave a Reply

Your email address will not be published. Required fields are marked *