കുവൈറ്റിൽ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇരകളായത് നിരവധിപേർ
ഈദ് അവധിയോടനുബന്ധിച്ച് കുവൈറ്റിൽ വിമാനടിക്കറ്റ് തട്ടിപ്പ് സംഭവങ്ങൾ വ്യാപകമാകുന്നു. നൂറുകണക്കിന് സ്വദേശികളും പ്രവാസികളുമാണ് ഇത്തരത്തിൽ തട്ടിപ്പിനിരയായത്. വിവിധ സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് കുവൈറ്റ് കേന്ദ്രമായി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം തട്ടിപ്പ് നടത്തിയത്. വാണിജ്യ മന്ത്രാലയത്തിന് ഇത്തരത്തിലുള്ള നിരവധി പരാതികളാണ് ലഭിക്കുന്നത്. കുവൈറ്റിന് പുറത്തും സമാനമായ തട്ടിപ്പുകൾ നടന്നതായാണ് പരാതികളിൽ നിന്ന് വ്യക്തമാവുന്നത്. കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ ലൈസൻസുള്ള ഫോൺ നമ്പറുകളാണ് തട്ടിപ്പുകാർ ഉപയോഗിച്ചിരുന്നത്. ടിക്കറ്റ് ബുക്ക് ചെയ്ത് പണം സ്വീകരിച്ചതിനുശേഷം, ടിക്കറ്റ് നിരക്ക് കൂടിയെന്ന് പറഞ്ഞ് സംഘം ഉപഭോക്താക്കളോട് ഫോണിലൂടെയോ ഇമെയിൽ വഴിയോ ബന്ധപ്പെടും. ഇത്തരത്തിൽ 10 മുതൽ 30 ശതമാനം വരെ ഉയർന്ന നിരക്കാണ് ഇവരോട് ആവശ്യപ്പെടുന്നത്. പണം നൽകാൻ തയ്യാറാകാത്ത അവരുടെ ബുക്കിംഗ് റദ്ദ് ചെയ്യണമെന്നും, ഒരാഴ്ചയ്ക്കുള്ളിൽ പണം തിരികെ അക്കൗണ്ടിലെത്തുമെന്നും പറഞ്ഞ് സമ്മർദ്ദം ചെലുത്തുകയാണ് പതിവ്. ബുക്കിംഗ് ക്യാൻസൽ ചെയ്യുന്നവരുടെ അക്കൗണ്ടിലേക്ക് പിന്നീട് പണം എത്തുന്നുമില്ലെന്നാണ് പരാതി. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JxKInF67gzlAnEhYHOuoMB
Comments (0)