കുവൈറ്റിൽ മഴയ്ക്കും, പൊടിക്കാറ്റിനും സാധ്യത: ജാഗ്രത നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം
കുവൈറ്റിൽ നേരിയ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ വീശുന്ന കാറ്റിനൊപ്പം പൊടിപടലങ്ങളുണ്ടാക്കും. പൗരന്മാർക്കും, താമസക്കാർക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ തിരശ്ചീന ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഏതെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാൽ സുരക്ഷയും, ട്രാഫിക് സഹായവും നൽകാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 112 എന്ന നമ്പറിൽ വിളിക്കാൻ ഭരണകൂടം ആവശ്യപ്പെട്ടു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JxKInF67gzlAnEhYHOuoMB
Comments (0)