Posted By Editor Editor Posted On

സന്തോഷവാര്‍ത്ത; കുവൈത്തിലെ കോവിഡ് നിയന്ത്രണങ്ങൾ നീക്കി ഇനി മാസ്‌ക് നിര്‍ബന്ധമല്ല, വിശദാംശങ്ങൾ ഇങ്ങനെ

കുവൈറ്റ്: കുവൈറ്റില്‍ കൊവിഡ് വ്യാപനം കുറയ്ക്കാനായി ഏര്‍പ്പെടുത്തിയ മുഴുവന്‍ നിയന്ത്രണങ്ങളും പിന്‍വലിച്ചു. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് നടന്ന അസാധാരണമായ മന്ത്രിസഭ യോഗത്തിന് ശേഷം ഉപപ്രധാനമന്ത്രി ഡോ. മുഹമ്മദ് അബ്ദുള്‍ ലത്തീഫ് അല്‍-ഫാരിസാണ് കുവൈത്തിലെ കൊറോണ നിയന്ത്രണങ്ങള്‍ ക്യാബിനറ്റ് റദ്ദാക്കിയാതായി പ്രഖ്യാപിച്ചത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JxKInF67gzlAnEhYHOuoMB

തുറന്നതും അടച്ചതുമായ എല്ലാ സ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നത് ഓപ്ഷണല്‍ ആണെന്നും രോഗലക്ഷണങ്ങളുള്ളവര്‍ മാസ്‌ക് ധരിക്കേണ്ട ബാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. അതേ സമയം പ്രതിരോധ കുത്തിവയ്പ്പിന്റെ അവസ്ഥ പരിഗണിക്കാതെയും PCR പരിശോധന കൂടാതെയും അടച്ചിട്ട എല്ലാ പൊതു സ്ഥലങ്ങളിലും പ്രവേശിക്കാന്‍ വ്യക്തികളെ അനുവദിക്കാന്‍ തീരുമാനമായി.

പ്രധാനപ്പെട്ട തീരുമാനങ്ങള്‍

  1. വാക്‌സിനേഷന്‍ നടത്താത്തവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിസ്ഥലങ്ങളിലും ഹാജരാകുന്നതിനു ഏര്‍പ്പെടുത്തിയ പി. സി. ആര്‍. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കല്‍ നിബന്ധന റദ്ധാക്കി.
  2. തുറന്നതും അടച്ചതുമായ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ഐച്ഛികമാക്കി.
  3. രോഗലക്ഷണങ്ങളുള്ളവര്‍ മാസ്‌ക് ധരിക്കുക.
  4. പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും പിസിആര്‍ പരിശോധന കൂടാതെ അടച്ചിട്ട എല്ലാ പൊതു സ്ഥലങ്ങളിലും പ്രവേശിക്കാന്‍ അനുവാദം.
  5. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികള്‍ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയവരാണെങ്കിലും അല്ലെങ്കിലും ക്വാറന്റൈന്‍ അനുഷ്ഠിക്കേണ്ടതില്ല.
  6. എന്നാല്‍ അവസാനമായി സമ്പര്‍ക്കം പുലര്‍ത്തിയ തീയതി മുതല്‍ ’14’ ദിവസത്തേക്ക് ഇവര്‍ മാസ്‌ക് ധരിക്കേണ്ടതാണു.
    സമ്പര്‍ക്കം പുലര്‍ത്തിയ തീയതി മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ pcr പരിശോധന നടത്തുക.
  7. രോഗബാധിതരായ വ്യക്തികള്‍ അണുബാധയുടെ തീയതി മുതല്‍ ‘5” ദിവസത്തേക്ക് മാസ്‌ക് ധരിക്കുകയും ഹോം ക്വാറന്റൈന്‍ അനുഷ്ഠിക്കുകയും വേണം.
  8. വിദേശത്ത് നിന്ന് വരുന്ന പ്രതിരോധ കുത്തിവെപ്പ് നടത്തിയവരും അല്ലാത്തവരുമായ മുഴുവന്‍ പേരും രാജ്യത്ത് എത്തിയാല്‍ പിസിആര്‍ പരിശോധനക്ക് വിധേയരാകുക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *