Posted By Editor Editor Posted On

കുവൈറ്റിലെ സൂഖ് സാല്‍മിയയില്‍ യുവതിയ്ക്ക് മര്‍ദനമേറ്റു; വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

കുവൈറ്റ്: കുവൈറ്റിലെ സാല്‍മിയയില്‍ യുവതിയെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഒരു സ്ത്രീയും പുരുഷനും വഴക്കിലേര്‍പ്പെടുന്നതിന്റെ വീഡിയോയാണ് ചില സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രചരിക്കുന്നത്. അതേസമയ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഈ വീഡിയോ പ്രചരിച്ച് തുടങ്ങിയത്.ഒരു അറബ് പൗരനും ഏഷ്യന്‍ യുവതിയുമാണ് വഴക്കില്‍ ഏര്‍പ്പെടുന്നതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍, ഒരു തരത്തിലുള്ള പരാതികളും ഇരുവരില്‍ നിന്നും ലഭിച്ചിട്ടില്ല. ഹവാലി ഗവര്‍ണറേറ്റിലാണ് ഈ സംഭവമെന്ന് വ്യക്തമായിട്ടുണ്ട്. വിഷയത്തില്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സുരക്ഷാ അധികൃതര്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/Gs02zVFV3PvDjVRepGqjzu

Comments (0)

Leave a Reply

Your email address will not be published. Required fields are marked *