കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കാൻ പദ്ധതിയിട്ട് കുവൈത്ത്
കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുവാൻ സാധ്യതയുള്ളതായി ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു . മന്ത്രിതല തീരുമാനം ഈ ആഴ്ച തന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് സാഹചര്യത്തിലുണ്ടായ മെച്ചപ്പെടൽ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ നീക്കുന്നത്. ഒപ്പം വാക്സിനേഷൻ നിരക്കും വർധിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 84 ശതമാനത്തോളമായിട്ടുണ്ട് . ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 1.2 മില്യണും കടന്ന് മുന്നോട്ട് പോയിട്ടുണ്ട്. മാസ്ക്ക് നിർബന്ധമല്ലാതാക്കുക, പി സി ആർ പരിശോധന ആവശ്യകത കുറക്ക്കുക തുടങ്ങിയ ഇളവുകളാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/Gs02zVFV3PvDjVRepGqjzu
Comments (0)