സ്ത്രീയെ ഒമ്പത് വർഷം വീട്ടുതടങ്കലിൽ പാർപ്പിചതിന് ശിക്ഷ വിധിച്ച് അപ്പീൽ കോടതി
വീടിന്റെ ബേസ്‌മെന്റിൽ ഒമ്പത് വർഷത്തോളം തടവിലാക്കിയ കേസിൽ ശിക്ഷ വിധിച്ച് അപ്പീൽ കോടതി. മൂന്ന് സഹോദരങ്ങൾ കൂടിചേർന്നാണ് സ്ത്രീയെ തടവിലാക്കിയത്. പീഡനം, സ്വാതന്ത്ര്യം നൽകാതെയിരിക്കൽ, വ്യാജരേഖ ചമയ്ക്കൽ, തട്ടിക്കൊണ്ടുപോകൽ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികളിലൊരാൾ ഇരയുടെ മുൻ ഭർത്താവാണ്. ഇയ്യാൾക്ക് 10 വർഷം തടവാണ് വിധിച്ചത്. അതേ സമയം മാറ്റൊരു കേസിൽ ഒരു നിരീശ്വരവാദിയെ രണ്ട് വർഷത്തെ കഠിന തടവിനും കോടതി ശിക്ഷിച്ചു. സോഷ്യൽ മീഡിയയിലൂടെ ദൈവത്തെയും ഇസ്ലാം മതത്തെയും അപകീർത്തിപ്പെടുത്തിയതാണ് കേസ്. ഇത്തരത്തിലുള്ള സ്വാതന്ത്ര്യം ഒരാൾക്കുമില്ലെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/Gs02zVFV3PvDjVRepGqjzu
Comments (0)