Posted By user Posted On

മോശം കാലാവസ്ത : ജാഗ്രതപാലിക്കാൻ നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം

മോശം കാലാവസ്തയും പൊടിക്കാറ്റും രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ നിദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ താമസക്കാരോടും,പൗരന്മാരോടുമാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ജാഗ്രത പാലിക്കാൻ അവശ്യപെട്ടത്. പൊടിക്കാറ്റുമൂലം കുവൈത്തിലെ ചില റോഡുകളിൽ ദൃശ്യപരത കുറയാൻ കാരണമായിട്ടുണ്ടന്നും, അതിനാൽ തന്നെ അപകടം സംഭവിക്കാൻ സാധ്യതയുണ്ടന്നും, വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും , സുരക്ഷയും ട്രാഫിക് സഹായവും നൽകുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഫോണായ “112” എന്ന നമ്പറിലേക്ക് വിളിക്കാൻ മടിക്കേണ്ടതില്ലെന്ന് ഭരണകൂടം കുറിച്ചു. കടലിൽ പോകുന്നവർ ഏതെങ്കിലും അടിയന്തര സാഹചര്യം നേരിടുമ്പോൾ “1880888” എന്ന നമ്പറിൽ കോസ്റ്റ് ഗാർഡിന്റെ ജനറൽ ഡയറക്ടറേറ്റിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടണമെന്നും അഭ്യർത്ഥിച്ചു. വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/Gs02zVFV3PvDjVRepGqjzu

Comments (0)

Leave a Reply

Your email address will not be published. Required fields are marked *