ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ കുത്തനെ ഇടിവ്; ഏകദേശം 40,000 ഇന്ത്യൻ ഗാർഹിക തൊഴിലാളികൾ കുവൈറ്റ് വിട്ടു
കുവൈറ്റിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 2021 ൽ ഏകദേശം 75,000 തൊഴിലാളികളുടെ കുറഞ്ഞ് 593,640 ആയി. കഴിഞ്ഞ വർഷം, 2020 ൽ, ഗാർഹിക തൊഴിലാളികളുടെ എണ്ണം 668,600 ആയിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2021-ൽ രാജ്യം വിട്ടവരിൽ 56.5%സ്ത്രീകളാണ്. അതായത് 42,360 സ്ത്രീകൾ രാജ്യം വിട്ടു. മറുവശത്ത്, ഇതേ കാലയളവിൽ ഏകദേശം 32,600 പുരുഷന്മാർ കുവൈറ്റിൽ നിന്ന് പോയി. രാജ്യം വിട്ട വീട്ടുജോലിക്കാരിൽ പകുതിയിലധികവും, അതായത് ഏകദേശം 53% ഇന്ത്യൻ പൗരന്മാരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കുവൈറ്റിലെ ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ എണ്ണം 2020ൽ 319,300 ആയിരുന്നത്, 2021ൽ 279,590 ആയി കുറഞ്ഞു. ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളുടെ എണ്ണം 7,100 ആയി കുറഞ്ഞു, ബംഗ്ലാദേശി തൊഴിലാളികളുടെ എണ്ണം 4,580 ആയി കുറഞ്ഞു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/Gs02zVFV3PvDjVRepGqjzu
Comments (0)