കുവൈറ്റില്‍ കൊവിഡ് ബാധിച്ചവരില്‍ നിരവധി പേര്‍ക്ക് സമ്മര്‍ദ്ദവും വിഷാദരോഗവും വര്‍ധിച്ചെന്ന് പഠനം
കുവൈറ്റ്: ലോകം മുഴുവന്‍ കൊവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ കുവൈറ്റിലും രോഗം വര്‍ധിച്ചിരുന്നു. ഇത് രോഗികള്‍ക്കിടെയില്‍ സമ്മര്‍ദ്ദവും വിഷാദവും ഉണ്ടാക്കിയതായി പഠനറിപ്പോര്‍ട്ട്. സമ്പൂര്‍ണവും ഭാഗികവുമായ ലോക്ക് ഡൗണ്‍ അവസാനിച്ചതിന് ശേഷം ജാബര്‍ അല്‍ അഹമ്മദ് ഹോസ്പിറ്റലിലെ എന്‍ഡോക്രൈനോളജി ആന്‍ഡ് ഡയബറ്റിസ് യൂണിറ്റ് ആശുപത്രിയിലെ 400 ഓളം ഔട്ട്പേഷ്യന്റ്സില്‍ ഒരു ചോദ്യാവലി തയാറാക്കി നല്കിയ പഠനത്തിലാണ് സുപ്രധാന വിവരങ്ങളുള്ളത്.
48.6 ശതമാനം പേരാണ് സമ്മര്‍ദ്ദവും വിഷാദവും വര്‍ധിച്ചതായി പ്രതികരിച്ചത്. ചോദ്യാവലിയോട് പ്രതികരിച്ച 54 ശതമാനം പേരും കൊവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ ഇപ്പോള്‍ വരെയുള്ള അവരുടെ ആരോഗ്യം തൃപ്തികരമാണെന്ന് അറിയിച്ചു. എന്നാല്‍ മഹാമാരിക്കാലം 50 ശതമാനം പേരുടെ ശരീരഭാരം ഉയര്‍ത്തിയിട്ടുണ്ട്. 59 ശതമാനം പേര്‍ക്ക് അവരുടെ പോഷകാഹാര ശീലങ്ങളില്‍ മാറ്റം വന്നിട്ടുണ്ടെന്നും പ്രതികരിച്ചു. 24 ശതമാനം പേര് മഹാമാരി സമയത്ത് പഞ്ചസാരയും അന്നജവും കൂടുതലുള്ള ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിച്ചിരുന്നു, 17.5 ശതമാനം പേര് കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ ഇടയ്ക്കിടെ കഴിച്ചിരുന്നു. 31.8 ശതമാനം പേര് മാത്രമേ പാന്‍ഡെമിക് സമയത്ത് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ നിരന്തരം കഴിക്കാന്‍ താത്പര്യം കാണിച്ചുള്ളൂ. കൂടാതെ അവരില്‍ 23.8 ശതമാനം പേര് ആ കാലയളവില്‍ സമ്മര്‍ദ്ദവും വിഷാദവും വര്‍ധിച്ചതായി സമ്മതിക്കുന്നുണ്ട്.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/Gs02zVFV3PvDjVRepGqjzu
Comments (0)