Posted By editor1 Posted On

കുവൈറ്റിൽ കോവിഡിനു ശേഷം 11 ശതമാനം ആളുകളിൽ വിട്ടുമാറാത്ത രോഗങ്ങൾ

കോവിഡ് മഹാമാരിക്ക് ശേഷമുള്ള ജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള പഠനങ്ങൾ പുറത്ത്. രാജ്യത്ത് ഭാഗികവും, സമ്പൂർണവുമായി ലോക്ക്ഡൗൺ അവസാനിച്ചതിനുശേഷം ജാബർ അൽ അഹമ്മദ് ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് യൂണിറ്റ് ആശുപത്രിയിലെ നാനൂറോളം ഔട്ട് പേഷ്യൻസിൽ നടത്തിയ പഠനങ്ങളിലാണ് സുപ്രധാനമായ വിവരങ്ങൾ. ചോദ്യാവലിയിൽ പങ്കെടുത്ത 54 ശതമാനം ആളുകളും കോവിഡിന് ശേഷമുള്ള ആരോഗ്യം തൃപ്തികരമാണെന്ന് അറിയിച്ചു. എന്നാൽ 50 ശതമാനം പേരുടെ ശരീരഭാരം ഉയർന്നിട്ടുണ്ടെങ്കിലും, 59 ശതമാനം പേർക്ക് പോഷകാഹാരത്തിൽ വ്യത്യാസം വന്നിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്‌. 23.5 ശതമാനം ആളുകൾ കോവിഡ് കാലയളവിൽ സമ്മർദ്ദവും, വിഷാദവും അനുഭവിച്ചിരുന്നതായും, 24 ശതമാനം ആളുകൾ അന്നജവും, പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായും കഴിച്ചിരുന്നതായും, 17.5 ശതമാനം പേർ കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കഴിച്ചിരുന്നതായും, 31.8 ശതമാനം പേർ വിറ്റാമിനുകളും, ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചിരുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ 11 ശതമാനത്തോളം പേരിൽ വിട്ടുമാറാത്ത രോഗങ്ങൾ വന്നതായും കണക്കുകൾ നിന്ന് വ്യക്തമാണ്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/Gs02zVFV3PvDjVRepGqjzu

Comments (0)

Leave a Reply

Your email address will not be published. Required fields are marked *