Posted By editor1 Posted On

കുവൈറ്റിലെ ബാങ്കുകളുടെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

2022 മേയ് 1 ഞായർ മുതൽ (തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ) 2022 മേയ് 4 വരെ ബാങ്കുകൾക്ക് ഈദ് അൽ-ഫിത്തറിനോടാനുബന്ധിച്ച് അവധിയായിരിക്കുമെന്ന് ഫെഡറേഷൻ ഓഫ് കുവൈറ്റ് ബാങ്ക്സ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ഷെയ്ഖ അൽ-ഇസ അറിയിച്ചു. പ്രാദേശിക ബാങ്കുകൾ 2022 മെയ് 5, വ്യാഴാഴ്ച, അതത് ആസ്ഥാനങ്ങളിലും എല്ലാ ഗവർണറേറ്റുകളിലെയും ചില പ്രധാന ശാഖകളിലും പരിമിതമായ തോതിൽ പൊതുജനങ്ങൾക്കായി തുറക്കാൻ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്. 2022 മെയ് 8 ഞായറാഴ്ച മുതൽ ഇവ സാധാരണ രീതിയിൽ തുറക്കും.
സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് പുറത്തിറക്കിയ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/Gs02zVFV3PvDjVRepGqjzu

Comments (0)

Leave a Reply

Your email address will not be published. Required fields are marked *