കുവൈറ്റിലെ കാലാവസ്ഥാഗതി എപ്രകാരം? വിശദാംശം ചുവടെ
കുവൈറ്റ്: റമദാന്‍ മാസത്തിന്റെ ബാക്കിയുള്ള ദിവസങ്ങളുടെ പകല്‍ സമയങ്ങള്‍ ചൂടേറിയതായിരിക്കുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. രാത്രി സമയങ്ങളില്‍ പൊതുവേ ചൂട് കുറഞ്ഞ് അവസ്ഥയുമായിരിക്കും. പകല്‍ സമയങ്ങളില്‍ പരമാവധി താപനില 36 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. രാത്രിയില്‍ ഇത് 23 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുമെന്നും കാലാവസ്ഥ വിദഗ്ധന്‍ അബ്ദുള്‍അസീസ് അല്‍ ഖരാവി പറഞ്ഞു. റമദാനിലെ നാലാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ വടക്കുപടിഞ്ഞാറന്‍ കാറ്റിനൊപ്പം അന്തരീക്ഷമര്‍ദ്ദവും രാജ്യത്തെ ബാധിക്കും.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/Gs02zVFV3PvDjVRepGqjzu
അതേ സമയം ചെറിയ തോതില്‍ ഇടിവെട്ടോടെ നേരിയ തോതില്‍ മഴ പെയ്യുന്നതിനുള്ള സാധ്യതയുണ്ട്. അടുത്ത ഞായറാഴ്ച മുതല്‍, പ്രത്യേകിച്ച് തീരപ്രദേശങ്ങളില്‍ ഈര്‍പ്പം വര്‍ധിക്കും. നിലവിലും അടുത്ത രണ്ട് ആഴ്ചകളിലും മേഘാവൃതമായ ചൂടും ഈര്‍പ്പവുമുള്ള കാലവസ്ഥയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒപ്പം പെട്ടെന്നുള്ള കാലാവസ്ഥ വൃതിയാനം ഉണ്ടാകുന്നതിനാല്‍ ഇടയ്ക്കിടെ നേരിയ മഴയ്ക്കുള്ള സാധ്യതയുമുണ്ട്. ഈ കാലാവസ്ഥ മെയ് അവസാനം വരെ തുടരുമെന്നാണ് കാലാവസ്ഥ വിഭാഗം വ്യക്തമാക്കുന്നത്.
Comments (0)