കുവൈറ്റ് ക്യാന്‍സര്‍ പേഷ്യന്റ്‌സ് ഫണ്ട്; 1994 മുതല്‍ ഇതുവരെ 5000 രോഗികള്‍ക്ക് സഹായം നല്‍കി
കുവൈറ്റ്: കുവൈറ്റ് സൊസൈറ്റി ഫോര്‍ സ്‌മോക്കിംഗ് ആന്‍ഡ് ക്യാന്‍സറില്‍ പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ രോഗികളുടെ ഫണ്ട് വിഭാഗം നല്‍കിയ സഹായങ്ങളുടെ കണക്കുകള്‍ പുറത്ത്. 1994ല്‍ സ്ഥാപിതമായത് മുതല്‍ 5,000 രോഗികള്‍ക്ക് കൈത്താങ്ങ് ആകാന്‍ സാധിച്ചതായി ക്യാന്‍സര്‍ പേഷ്യന്റ്‌സ് ഫണ്ട് ഡയറക്ടര്‍ ജമാല്‍ അല്‍ സലാഹ് പറഞ്ഞു. സ്വപ്രയ്തനം കൊണ്ട് സമാഹരിച്ച 1.95 മില്യണ്‍ ദിനാറും ക്യാന്‍സര്‍ രോ?ഗികള്‍ക്കായി നല്‍കാനായി.
വിശുദ്ധ റമദാന്‍ മാസം കൂടി എത്തിയതോടെ ധനസമാഹരണത്തില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് അല്‍ സലാഹ് പറഞ്ഞു. ഫണ്ടുകള്‍ നല്‍കി ദാതാക്കളുടെ പിന്തുണ തുടരുന്നതിനാല്‍ ആവശ്യമുള്ള കൂടുതല്‍ രോഗികളിലേക്ക് സഹായം എത്തിക്കുന്ന പ്രവര്‍ത്തനം വിപുലീകരിക്കാന്‍ സാധിക്കും. ഈ സഹായം അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും അവരുടെ കുടുംബത്തിന് ക്യാന്‍സര്‍ കാരണം ഉണ്ടായ ഇരട്ടി ഭാരം ലഘൂകരിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/Gs02zVFV3PvDjVRepGqjzu
Comments (0)