Posted By Editor Editor Posted On

കുവൈറ്റില്‍ സംഭാവന ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് 133 നിയമലംഘനങ്ങള്‍ കണ്ടെത്തി.

കുവൈറ്റ്: കുവൈറ്റില്‍ പരിശോധന നടത്തി. ഇതിനെ തുടര്‍ന്ന് റമദാന്‍ മാസത്തില്‍ സംഭാവന ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് 133 വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അഫയേഴ്‌സ് മന്ത്രാലയത്തിലെ സാമൂഹിക വികസന വിഭാഗം അറിയിച്ചു. രാജ്യത്തെ ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം വിവിധ ഗവര്‍ണറേറ്റുകളിലെ ഫീല്‍ഡ് ഇന്‍സ്‌പെക്ഷന്‍ ടീമുകള്‍ വിശുദ്ധ മാസത്തിന്റെ ആരംഭം മുതല്‍ പള്ളികളിലും ചാരിറ്റബിള്‍ അസോസിയേഷനുകളുടെ ആസ്ഥാനങ്ങളിലും പരിശോധന നടത്തുന്നുണ്ട്.

ഇത്തരത്തില്‍ ഇതുവരെ 559 പരിശോധനാ സന്ദര്‍ശനങ്ങള്‍ നടത്തിയതായി അഫയേഴ്‌സ് മന്ത്രാലയത്തിലെ ചാരിറ്റബിള്‍ സൊസൈറ്റികളുടെയും ചാരിറ്റബിള്‍ അസോസിയേഷനുകളുടെയും വകുപ്പ് ഡയറക്ടര്‍ അബ്ദുള്‍അസീസ് അല്‍ അജ്മി പറഞ്ഞു. വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന ലൈസന്‍സ് ഇല്ലാത്ത 90 കിയോസ്‌ക്കുകളാണ് നീക്കം ചെയ്തത്. ലൈസന്‍സ് ഇല്ലാതെ സംഭാവനകള്‍ ശേഖരിച്ച 11 പേരെ അറസ്റ്റും ചെയ്തിട്ടുണ്ട്. നിയമലംഘനങ്ങള്‍ നടത്തിയ 12 റെസ്റ്ററെന്റുകള്‍, മോസ്‌ക്കുകളില്‍ നിയമലംഘനം നടത്തി സ്ഥാപിച്ച എട്ട് പരസ്യങ്ങള്‍, സാമൂഹിക മാധ്യമങ്ങളിലെ 12 പരസ്യങ്ങള്‍ തുടങ്ങിയവും പരിശോധന സംഘം കണ്ടെത്തി. അനധികൃത പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ പബ്ലിക്ക് കമ്മ്യൂണിക്കേഷന്‍സ് അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

https://www.kuwaitvarthakal.com/2022/01/18/use-it-to-know-free-flight-times-and-low-ticket-prices-on-mobile/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *