Posted By editor1 Posted On

ഇന്ത്യയിൽനിന്നുള്ള ഹജ്ജ് തീർഥാടകർക്കായി 79,237 ക്വാട്ടകൾ

ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർക്കായി 79,237 ക്വാട്ടകൾ നിശ്ചയിച്ചതായി സൂചന. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു വർഷം കോവിഡിനെ തുടർന്ന് ഹജ്ജ് നിർവഹിക്കാൻ തീർത്ഥാടകർക്ക് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ ഈ വർഷം ഇന്ത്യയിൽ നിന്ന് ഹജ്ജിന് അപേക്ഷിച്ച ഭൂരിഭാഗം തീർഥാടകർക്കും അവസരം ലഭിക്കും എന്നാണ് വിവരം. ഈ വർഷം 10 ലക്ഷം തീർത്ഥാടകർക്കാണ് ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിക്കുക. ഇതിൽ എട്ടര ലക്ഷം പേർ വിദേശ തീർത്ഥാടകരും, ഒന്നരലക്ഷം ആഭ്യന്തര തീർഥാടകരും ആണുള്ളതെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കോവിഡിനു മുൻപുള്ള വർഷങ്ങളിൽ 20 ലക്ഷത്തോളം പേർ ഹജ്ജ് നിർവഹിച്ചിരുന്നു. 65 വയസ്സിനു താഴെയുള്ളവർക്ക് മാത്രമാണ് ഈ വർഷം ഹജ്ജ് നിർവഹിക്കാൻ അവസരം നൽകുന്നത്. ഇന്ത്യയിൽ ഈ വർഷം ഹജ്ജിന് അപേക്ഷിക്കാനുള്ള അവസാന തീയതിയായ ഫെബ്രുവരി 15 ന് ഒരു ലക്ഷത്തിൽ താഴെ മാത്രം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ അപേക്ഷകർ കേരളത്തിൽ നിന്നുള്ളതാണ്. തീർത്ഥാടകർ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കോവിഡ് 19 വാക്സിൻ ഡോസ് പൂർത്തിയാക്കിയിരിക്കണം. വിദേശ തീർത്ഥാടകർ പോകുന്നതിന് 72 മണിക്കൂർ മുൻപ് എടുത്ത പിസിആർ സർട്ടിഫിക്കറ്റും ഹാജരാക്കണം.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DVjcimJINn56TDBOrFyMv0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *