കുവൈറ്റിലെ ഖുരൈൻ മാർക്കറ്റിൽ 3 കാർ റെന്റൽ ഷോപ്പുകൾ അടച്ചുപൂട്ടി
കുവൈറ്റിലെ ഖുരൈൻ മാർക്കറ്റിൽ 3 കാർ റെന്റൽ ഷോപ്പുകൾ അധികൃതർ അടച്ചുപൂട്ടി. നിയമങ്ങൾ കൃത്യമായി പാലിക്കാത്തതിനെ തുടർന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ സഹകരണത്തോടെ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ, ഉപഭോക്ത്യ സംരക്ഷണ മേഖലയിലെ ഇൻസ്പെക്ടർമാർ ഷോപ്പുകൾ അടച്ചുപൂട്ടിയത്. ഇവർ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി കുവൈറ്റിലെ എല്ലാ പ്രദേശങ്ങളിലും അഭ്യന്തര മന്ത്രാലയത്തിലെയും, വാണിജ്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ പരിശോധന തുടരുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ, ഉപഭോക്ത്യ സംരക്ഷണ മേഖലയിലെ ക്യാപിറ്റൽ എമർജൻസി ടീമിന്റെ തലവൻ ഹമീദ് അൽ ദഫ്രി പറഞ്ഞു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/Gs02zVFV3PvDjVRepGqjzu
Comments (0)