Posted By editor1 Posted On

കുവൈറ്റിൽ ട്രാഫിക് പരിശോധനയിൽ കഴിഞ്ഞ ആഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 22,705 നിയമലംഘനങ്ങൾ

ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ കഴിഞ്ഞ ആഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 22,705 നിയമലംഘനങ്ങൾ. അശ്രദ്ധമായുള്ള ഡ്രൈവിംഗ് ഇല്ലാതാക്കുക, ട്രാഫിക് സാഹചര്യം നിയന്ത്രിക്കുക, ഗുരുതരമായ നിയമലംഘനങ്ങൾ തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിശോധന കർശനമാക്കിയതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഉദ്യോഗസ്ഥൻ മേജർ അബ്ദുള്ള ബുഹാസൻ അറിയിച്ചു. പരിശോധനയിൽ 24 ഗുരുതരമായ നിയമലംഘനങ്ങൾ ആണ് കണ്ടെത്തിയത്. കൂടാതെ 71 വാഹനങ്ങളും, 14 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്ത് ഡിറ്റെൻഷൻ ഗ്യാരേജിലേക്ക് മാറ്റി. വാഹനങ്ങൾ പിടിച്ചെടുത്ത 7 സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചതിനാണ് നടപടിയെടുത്തത്. ഇവരെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തിട്ടുണ്ട്. വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്ന 16 പേരെ പിടികൂടുകയും ചെയ്തു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DVjcimJINn56TDBOrFyMv0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *