മിന അബ്ദുള്ള ഏരിയയിലെ തീ പിടുത്തം ആസൂത്രിതമെന്ന് അന്വേഷണ സംഘം
കുവൈറ്റിലെ മിന അബ്ദുള്ള ഏരിയയിലെ മുനിസിപ്പാലിറ്റിയുടെ റിസർവേഷൻ ഗാരേജിൽ ഉണ്ടായ തീപിടുത്തം അപകടങ്ങൾ കൂടാതെ വിജയകരമായി നിയന്ത്രിക്കാൻ കഴിഞ്ഞതായി ജനറൽ ഫയർ ബ്രിഗേഡ് അറിയിച്ചു. ഫയർഫോഴ്‌സ് യൂണിറ്റുകളും, ഫയർഫോഴ്‌സ് സംഘവും നടത്തിയ തീവ്രശ്രമങ്ങളാണ് തീ പടരാതിരിക്കാൻ സഹായിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് നടത്തിയ അന്വേഷണത്തിൽ തീപിടിത്തം ആസൂത്രിതമായി ചെയ്തതാണെന്ന് വ്യക്തമാവുകയായിരുന്നു. റിസർവേഷൻ ഗാരേജിന്റെ അറ്റത്തും, ഗാരേജിന്റെ ഇരുമ്പ് വേലിയോട് ചേർന്നുള്ള ഫൈബർഗ്ലാസ് ബോട്ടുകളുടെ കൂട്ടത്തിലുമാണ് തീപിടിത്തമുണ്ടായത്. ഇവയിൽ തീപിടിപ്പിക്കുന്ന വസ്തുക്കൾ ഒഴിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DVjcimJINn56TDBOrFyMv0
Comments (0)