Posted By Editor Editor Posted On

കുവൈറ്റ് വിപണിയില്‍ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍

കുവൈറ്റ്: കുവൈറ്റ് വിപണിയില്‍ വിവിധ ചരക്കുകളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. അഗ്രികള്‍ച്ചറല്‍ പ്രൊഡക്റ്റീവ് ആന്‍ഡ് ലൈവ്സ്റ്റോക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ വില്‍പനശാലകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി സാമൂഹികകാര്യ സാമൂഹിക വികസന മന്ത്രി മുബാറക് അല്‍ -അറോ പുറപ്പെടുവിച്ചു.

കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/DVjcimJINn56TDBOrFyMv0

വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാനായി 2013-ന് മുമ്പുള്ള അടിസ്ഥാന സംവിധാനം തിരികെ കൊണ്ട് വരണമെന്ന് യൂണിയന്‍ മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. 2013 ലെ ആര്‍ട്ടിക്കിള്‍ 5 ല്‍ അടങ്ങിയിരിക്കുന്ന യൂണിയന്റെ ലക്ഷ്യങ്ങളിലേക്ക് രണ്ട് വ്യവസ്ഥകള്‍ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1 – പ്രാദേശികമായും പുറത്ത് നിന്നുമുള്ള വാങ്ങലുകള്‍, ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കല്‍, തുടര്‍ന്നുള്ള പിന്തുണാ പ്രവര്‍ത്തനങ്ങള്‍ എന്നിവ പോലുള്ള പൊതുവായ സേവനങ്ങള്‍ നടത്തുക. ഇത് ചെലവുകള്‍ കുറയ്ക്കുന്നതിനും സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കുള്ള സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും കാരണമാകും.

2 – ഉപഭോക്താവിനെ സംരക്ഷിക്കുന്നതിനായി ചരക്കുകളുടെ വിലയിലെ കൃത്രിമം കുറയ്ക്കുന്നതിനായി പ്രവര്‍ത്തിക്കുക. വില ഏകീകരിക്കുന്നതിനായും പ്രവര്‍ത്തിക്കുക.

https://www.kuwaitvarthakal.com/2022/01/18/use-it-to-know-free-flight-times-and-low-ticket-prices-on-mobile/
https://www.kuwaitvarthakal.com/2022/04/18/ramadan-delicacies-video-contest-send-your-cookery-skills-to-win-prizes-upto-135-kd/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *