കൊവിഡ് കേസുകള്‍ കുറഞ്ഞു; രാജ്യം പൂര്‍ണ സജ്ജം; യാത്രക്കാരെ സ്വാഗതം ചെയ്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം
കുവൈറ്റ്: ലോകം മുഴുവന്‍ മഹാമാരി പോലെ പടര്‍ന്നു പിടിച്ച കൊവിഡ് ശാന്തമായി. ജനങ്ങള്‍ സാധാരണ ജീവിതം തിരിച്ചു പിടിച്ചു തുടങ്ങിയിരിക്കുന്നു. ഇതോടെ പൂര്‍ണ തോതില്‍ സജ്ജമായിരിക്കുകയാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം. കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെയും വാക്‌സിനേഷന്‍ പ്രതിരോധ നടപടികള്‍ കൃത്യമായി അധികൃതര്‍ നടപ്പാക്കിയതോടെയുമാണ് രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നത്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മിക്ക നിയന്ത്രണങ്ങളും ഇപ്പോള്‍ മാറ്റിയിട്ടുണ്ട്.
ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമുള്ള ആദ്യ വേനല്‍ക്കാല യാത്രാ സീസണായി എയര്‍ലൈനുകള്‍ക്ക് വേണ്ടി സമ്മര്‍ ഫ്‌ലൈറ്റ് ഷെഡ്യൂളുകള്‍ തയ്യാറാക്കുകയാണ് അതോറിറ്റികള്‍. മെയ് മാസത്തിലാണ് സീസണ്‍ ആരംഭിക്കുന്നത്. കുവൈറ്റിനെ ലോകവുമായി ബന്ധിപ്പിക്കുന്ന പുതിയ യാത്രാ ഡെസ്റ്റിനേഷനുകള്‍ ആരംഭിക്കാനുള്ള താത്പര്യമാണ് എയര്‍ലൈനുകള്‍ക്കുള്ളത്. ഇത് ഈ വര്‍ഷത്തെ വേനല്‍ക്കാല ഫ്‌ലൈറ്റ് ഷെഡ്യൂളുകളുടെ പദ്ധതി വ്യത്യസ്തമാക്കുന്നുണ്ട്.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl
Comments (0)