കുവൈറ്റില്‍ 21 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും സസ്‌പെന്‍ഡ് ചെയ്യും
കുവൈറ്റ്: അനധികൃത ധനസമാഹരണ കാമ്പെയ്നിന് ഉപയോഗിക്കുന്ന ടെലിഫോണ്‍ നമ്പറിന് പുറമെ 21-ലധികം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യും. ഈ വിഷയം സാമൂഹികകാര്യ, സാമൂഹിക വികസന മന്ത്രാലയം കമ്മ്യൂണിക്കേഷന്‍സ് കമ്മീഷനോട് ആവശ്യപ്പെട്ടതായി വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍-സെയാസ്സ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
അഡ്മിനിസ്ട്രേറ്റര്‍മാര്‍ മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്ന് തെളിയിക്കപ്പെട്ടാല്‍ വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ടെലിഫോണ്‍ നമ്പറുകളും കമ്മിഷന് ബ്ലോക്ക് ചെയ്യാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍കാലങ്ങളില്‍, അത്തരം ലംഘനങ്ങള്‍ നടത്തുന്നവരെ ലംഘനങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യിപ്പിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ അവരെ നേരിട്ട് പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്യുകയാണ്.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl
Comments (0)