കണിക്കൊന്നയും കണിവെള്ളരിയും കൈനീട്ടവുമായി ഇന്ന് വിഷു; എല്ലാ വായനക്കാര്‍ക്കും കുവൈത്ത് വാർത്തകളുടെ വിഷുദിനാശംസകള്‍
കുവൈറ്റ്: ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. പ്രത്യാശയുടെ പൊന്‍കണി കണ്ടുണരുന്ന ദിനം. മേടമാസത്തിലെ ഒന്നാം നാള്‍, വിഷു ഓരോ മലയാളിക്കും പുതുവര്‍ഷാരംഭമാണ്. കണിക്കൊന്നയും നാളികേരവും ചക്കയും, കണിവെള്ളരിയും, മാങ്ങയും, കശുവണ്ടിയും തുടങ്ങിയവ ചേര്‍ത്ത് പൊന്‍പുലരിയില്‍ കണിയൊരുക്കുന്ന മലയാളികള്‍ക്ക് കാര്‍ഷിക വിളവെടുപ്പിന്റെ ആഘോഷം കൂടിയാണ് വിഷു. വേനലവധി ആഘോഷിക്കുന്ന കുട്ടികള്‍ക്ക് അവരുടെ വലിയ ആഘോഷങ്ങളിലൊന്നാണ് വിഷു. പതില്‍മടങ്ങ് ശബ്ദത്തില്‍ പൊട്ടുന്ന പടക്കങ്ങളും പൂത്തിരിയും നാടിനെയാകെ ഉണര്‍ത്തും. കുടുംബത്തിലെ മുതിര്‍ന്ന അംഗം നല്‍കുന്ന വിഷു കൈനീട്ടം ആ വര്‍ഷം മുഴുവനുള്ള കരുതല്‍ ധനമായാണ് കരുതപ്പെടുന്നത്. കൊവിഡ് ഭീഷണി ഒഴിഞ്ഞതോടെ ക്ഷേത്രങ്ങളിലും വിപുലമായ രീതിയിലുള്ള കണിയൊരുക്കിയാണ് വിഷുവിനെ വരവേല്‍ക്കുന്നത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl
കുവൈറ്റിലും നിരവധി മലയാളികളാണ് ഇന്ന് വിഷു ആഘോഷിക്കുന്നത്. കണി കണ്ടും കൈനീട്ടം നല്‍കിയും നന്മ വറ്റാത്ത ചില ആഘോഷങ്ങളില്‍ ലോകമെമ്പാടുമുള്ള മലയാളികളും ഭാഗമാവുകയാണ്.
എല്ലാ വായനക്കാര്‍ക്കും വിഷുവാശംസകള്‍
Comments (0)