കുവൈറ്റിലെ ഇന്ത്യൻ എംബസി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യൻ എംബസി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. എംബസി ഓഡിറ്റോറിയത്തിലും ഇന്ത്യ ഹൗസിലുമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ കുവൈറ്റിലെ സാമൂഹിക സാംസ്കാരിക ബിസിനസ് മേഖലകളിലെ പ്രമുഖരും സംഘടന നേതാക്കളും മാധ്യമപ്രവർത്തകരും ആയിരുന്നു ക്ഷണിതാക്കൾ. സമത്വത്തിൻ്റെ യും അനുകമ്പയുടെയും പ്രാധാന്യം വിളിച്ചോതുന്ന റമദാൻ ദരിദ്രരെയും നിരാലംബരെയും സേവിക്കുക എന്ന സുപ്രധാന സന്ദേശം കൂടി പങ്കുവെക്കുന്നതായി ആമുഖ പ്രസംഗത്തിൽ അംബാസഡർ സിബി ജോർജ് പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഇന്ത്യ കുവൈത്ത് ഉഭയകക്ഷി ബന്ധങ്ങളിലെ സുപ്രധാന സംഭവവികാസങ്ങളും അംബാസഡർ എടുത്തുപറഞ്ഞു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl ഇന്ത്യയുടെ വൈവിധ്യമാർന്നതും സമ്പന്നവുമായ സംസ്കാരം ലോകത്തിന് മാതൃകയാണെന്നും കുവൈറ്റുകാരെ ഇന്ത്യയിലേക്ക് ക്ഷണിക്കാൻ എല്ലാ പ്രവാസികളും ശ്രദ്ധിക്കണമെന്നും അംബാസഡർ അഭ്യർഥിച്ചു.
Comments (0)