Posted By Editor Editor Posted On

കു​വൈറ്റിലെ ഇ​ന്ത്യ​ൻ എം​ബ​സി ഇഫ്താർ വി​രു​ന്ന്​ സം​ഘ​ടി​പ്പി​ച്ചു

കു​വൈറ്റ്: കു​വൈറ്റിലെ ഇ​ന്ത്യ​ൻ എം​ബ​സി ഇ​ഫ്താ​ർ വി​രു​ന്ന്​ സം​ഘ​ടി​പ്പി​ച്ചു. എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ലും ഇ​ന്ത്യ ഹൗ​സി​ലു​മാ​യാണ് പരിപാടി സംഘടിപ്പിച്ചത്. പ​രി​പാ​ടി​യി​ൽ കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ബി​സി​ന​സ് മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും സം​ഘ​ട​ന നേ​താ​ക്ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ആ​യി​രു​ന്നു ക്ഷ​ണി​താ​ക്ക​ൾ. സ​മ​ത്വ​ത്തിൻ്റെ യും അ​നു​ക​മ്പ​യു​ടെ​യും പ്രാ​ധാ​ന്യം വി​ളി​ച്ചോ​തു​ന്ന റ​മ​ദാ​ൻ ദ​രി​ദ്ര​രെ​യും നി​രാ​ലം​ബ​രെ​യും സേ​വി​ക്കു​ക എ​ന്ന സു​പ്ര​ധാ​ന സ​ന്ദേ​ശം കൂ​ടി പ​ങ്കു​വെ​ക്കു​ന്ന​താ​യി ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നി​ട​യി​ൽ ഇ​ന്ത്യ കു​വൈ​ത്ത് ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളി​ലെ സു​പ്ര​ധാ​ന സം​ഭ​വ​വി​കാ​സ​ങ്ങ​ളും അം​ബാ​സ​ഡ​ർ എ​ടു​ത്തു​പ​റ​ഞ്ഞു. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന​തും സ​മ്പ​ന്ന​വു​മാ​യ സം​സ്​​കാ​രം ലോ​ക​ത്തി​ന്​ മാ​തൃ​ക​യാ​ണെ​ന്നും കു​വൈ​​റ്റുകാരെ ഇ​ന്ത്യ​യി​ലേ​ക്ക്​ ക്ഷ​ണി​ക്കാ​ൻ എ​ല്ലാ പ്ര​വാ​സി​ക​ളും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അം​ബാ​സ​ഡ​ർ അ​ഭ്യ​ർ​ഥി​ച്ചു.

https://www.kuwaitvarthakal.com/2022/01/14/heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *