റമദാനിൽ ഭിക്ഷാടനം നടത്തിയ കൂടുതൽ യാചകർ അറസ്റ്റിൽ
വിശുദ്ധ റമദാൻ മാസം തുടങ്ങുമ്പോൾ, ഭിക്ഷാടനം നടത്തുന്നവർ നിരവിധിയാണ്. എന്നാൽ റമദാൻ മാസത്തിൻ്റെ മറവിൽ ഭിക്ഷാടനം നടത്തി ദുരുപയോഗം നടത്താൻ ശ്രമിക്കുന്നവരും ഏറെയുണ്ട്. റമാദാൻ ആരംഭിച്ചതോടെ നിരവധി പേരാണ് ഭിക്ഷാടനത്തിന് ഇറങ്ങിയത്. തുടർന്ന് ഭിക്ഷാടനത്തിലൂടെ പണം ഉണ്ടാക്കാൻ ശ്രമിച്ച യാചകരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പുണ്യമാസത്തിൽ തെരുവിൽ ഭിക്ഷാടനം നടത്തിയതിന് നിരവധി അറബ്, ഏഷ്യൻ പ്രവാസികളെയാണ് പൊതു ധാർമ്മികത സംരക്ഷിക്കുന്നതിനും മനുഷ്യക്കടത്ത് തടയുന്നതിനും വേണ്ടിയുള്ള വകുപ്പ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അവരെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl രാജ്യത്ത് നടക്കുന്ന ഇത്തരം മോശം പ്രവർത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Comments (0)