Posted By Editor Editor Posted On

വ്യാജ റിക്രൂട്ട് മെൻ്റിനെതിരെ നിയമ നടപടി സ്വീകരിക്കും: നോർക്ക റൂട്ട്സ്

നോര്‍ക്ക റൂട്ട്‌സിന്റെ പ്രതിനിധികളെന്ന വ്യാജേനെ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. ഉദ്യോഗാര്‍ഥികളെ നോര്‍ക്ക റൂട്ട്‌സിന്റെ പ്രതിനിധികളെന്ന വ്യാജേനെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും നോര്‍ക്ക റൂട്ട്‌സ് സി ഇ ഒ അറിയിച്ചു. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. നോര്‍ക്ക റൂട്ട്‌സിന്റെ സേവനങ്ങള്‍ക്കോ പദ്ധതികള്‍ക്കോ ഇടനിലക്കാരായി സംസ്ഥാനത്തിനകത്തോ പുറത്തോ വ്യക്തികളെയോ ഏജന്‍സികളെയോ നിയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org വഴിയും അതിന്റെ ഓഫീസുകള്‍ വഴിയുമാണ് സേവനങ്ങളും പദ്ധതികളും നടപ്പാക്കുന്നത്. നോര്‍ക്കയുമായി ബന്ധപ്പെട്ട ഏതു സംശയത്തിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ സംശയനിവാരണം നടത്താവുന്നതാണ്. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സേവനവും ലഭ്യമാണ്. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl ഔദ്യോഗിക വെബ്‌സൈറ്റ് അല്ലാതെയുള്ള വെബ്‌സൈറ്റ് ലിങ്കുകള്‍, സാമൂഹിക മാധ്യമ ലിങ്കുകള്‍ തുടങ്ങിയവയിലും നോര്‍ക്ക റൂട്ട്‌സിന്റെ റിക്രൂട്ട്‌മെന്റ് അടക്കമുള്ള സേവനങ്ങള്‍ക്കായി അപേക്ഷിച്ച് വഞ്ചിതരാവരുതെന്നും സി.ഇ.ഒ അറിയിച്ചു.

https://www.kuwaitvarthakal.com/2022/01/14/heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *