Posted By Editor Editor Posted On

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ സ്വർണം നേടാൻ അവസരം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഭാഗ്യശാലികൾക്ക് സ്വർണം നേടാൻ അവസരമൊരുക്കുന്നു. ഇതിനായി ബിഗ് ഗോൾഡ് ഗിവ് എവേ എന്ന പുതിയ ഓഫർ ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചു. 100 ഗ്രാം 24 കാരറ്റ് സ്വർണ്ണം 10 ഭാഗ്യശാലികൾക്ക് ഇതിലൂടെ സമ്മാനമായി നൽകുന്നതാണ്. ബൈ ടു ഗെറ്റ് വൺ ഫ്രീ ഓഫറിലൂടെ ഏപ്രിൽ 11 നും 15 നും ഇടയിൽ ടിക്കറ്റ് വാങ്ങുന്നവരിൽ നിന്ന് ഇലക്ട്രോണിക് നറുക്കെടുപ്പ് വഴി തെരഞ്ഞെടുക്കപ്പെടുന്ന 10 പേർക്കാണ് സ്വർണ്ണം സമ്മാനമായി ലഭിക്കുന്നത്. ഏപ്രില്‍ 16ന് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ പേജുകളിലൂടെ വിജയികളുടെ പേരുകള്‍ പ്രഖ്യാപിക്കും. ഇതേ ടിക്കറ്റുകള്‍ ഉപയോഗിച്ച് തന്നെ നിങ്ങള്‍ക്ക് ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പില്‍ പങ്കെടുത്ത് ഗ്രാന്‍ഡ് പ്രൈസായ 1.2 കോടി ദിര്‍ഹം, രണ്ടാം സമ്മാനമായി 10 ലക്ഷം ദിര്‍ഹം, മറ്റ് രണ്ട് ക്യാഷ് പ്രൈസുകള്‍ എന്നിവയും സ്വന്തമാക്കാനുള്ള അവസരമുണ്ട്. പ്രതിവാര നറുക്കെടുപ്പിലൂടെ 300,00 ദിര്‍ഹവും ഏപ്രിലില്‍ ടിക്കറ്റ് വാങ്ങുന്ന ഭാഗ്യശാലികളെ കാത്തിരിക്കുന്നു. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl

300,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍

പ്രൊമോഷന്‍ 1- ഏപ്രില്‍ 1-7, നറുക്കെടുപ്പ് തീയതി- ഏപ്രില്‍ 8 (വെള്ളിയാഴ്ച)
പ്രമോഷന്‍ 2- ഏപ്രില്‍ 8-ഏപ്രില്‍ 14, നറുക്കെടുപ്പ് തീയതി- ഏപ്രില്‍ 15 (വെള്ളിയാഴ്ച)
പ്രൊമോഷന്‍ 3 ഏപ്രില്‍ 15-22, നറുക്കെടുപ്പ് തീയതി ഏപ്രില്‍ 23 (ശനി)
പ്രൊമോഷന്‍ 4 ഏപ്രില്‍ 23-30, നറുക്കെടുപ്പ് തീയതി മേയ് ഒന്ന്(ഞായര്‍)
പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്നബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല.

നികുതി ഉൾപ്പെടെ ദിർഹമാണ് ഒരു ടിക്കറ്റിന് വില. കൂടാതെ രണ്ട് ടിക്കറ്റ് വാങ്ങുമ്പോൾ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതാണ്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും, അൽ ഐൻ വിമാനത്താവളത്തിലെയും സ്റ്റോറുകൾ സന്ദർശിചച്ചോ, ബിഗ് ടിക്കറ്റ് വെബ്‌സൈറ്റായ www.bigticket.ae വഴിയോ ടിക്കറ്റുകള്‍ വാങ്ങാം. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl

https://www.kuwaitvarthakal.com/2022/01/14/heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *