കുവൈത്തിൽ ഹോ ക്വാറന്റൈൻ ലംഘന കുറ്റം ചുമത്തപ്പെട്ട വിദേശികൾ ഉൾപ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടു
ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിച്ച് പുറത്തിറങ്ങിയ എന്ന് ആരോപിച്ച് കുവൈറ്റിൽ കേസിൽ അകപ്പെട്ട വിദേശികൾ ഉൾപ്പെടെയുള്ളവരെ കുവൈറ്റ് സുപ്രീം കോടതി വെറുതെ വിട്ടു. ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ നീക്കങ്ങൾ ഷിലോനക്ക് എന്ന ആപ്പ് മുഖേനയാണ് നിരീക്ഷിച്ചിരുന്നത്. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിദേശികൾ ഉൾപ്പെടെയുള്ള നിരവധി ആളുകൾക്കെതിരെ കേസ് എടുത്തത്. എന്നാൽ ക്വാറന്റൈൻ നിയമങ്ങൾ തങ്ങൾ ലംഘിച്ചിട്ടില്ലെന്നും ഈ സമയങ്ങളിൽ താമസസ്ഥലം വിട്ട് എവിടെയും പോയിട്ടില്ലെന്നുമായിരുന്നു കേസ്സിൽപ്പെട്ടവരുടെ വാദം. ഇതിനെ തുടർന്ന് ഷിലോനക്ക് ആപ്പിൽ നടത്തിയ പരിശോധനയിൽ നിരവധി സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തി. ഇതേ തുടർന്ന് ജസ്റ്റിസ് മിഷാരി അൽ ജദായി കേസെടുത്തവരെ വെറുതെ വിടാൻ ഉത്തരവിടുകയായിരുന്നു. ആരോഗ്യം മുൻകരുതൽ നിയമത്തിലെ ആർട്ടിക്കിൾ 8/1969 ലെ 4/2020 ഭേദഗതി പ്രകാരം 200 ദിനാർ വരെ പിഴയും മൂന്നു മാസം വരെ ജയിൽ ശിക്ഷയും, കൂടാതെ പ്രവാസികൾ ആണെങ്കിൽ നാടുകടത്തലുമായിരുന്നു കുറ്റം ചുമതപ്പെട്ടവർക്ക് ലഭിക്കേണ്ടിയിരുന്നത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl
Comments (0)