കുവൈറ്റ് പൗരന്മാരുടെ ശരാശരി വേതനത്തിൽ പ്രതിമാസം 113 ദിനാർ വർദ്ധനവ്
സമീപകാലത്തെ കണക്കുകൾ പ്രകാരം കുവൈറ്റിൽ പൊതു-സ്വകാര്യ തൊഴിൽ വിപണിയിലെ കുവൈത്തികളുടെ ശരാശരി പ്രതിമാസ വേതനം അഞ്ച് വർഷത്തിനിടെ പ്രതിമാസം 113 ദിനാർ വർധിച്ചു. കുവൈറ്റിൽ കഴിഞ്ഞ വർഷം അവസാനം ശരാശരി പ്രതിമാസ വേതനം 1,491 ദിനാർ ആയിരുന്നു. അഞ്ച് വർഷങ്ങൾക്ക് മുൻപ് ഇത് 1,378 ദിനാർ ആയിരുന്നു. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ സമീപകാല തൊഴിൽ വിപണി സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനമാക്കിയുള്ള താരതമ്യ റിപ്പോർട്ട് പ്രകാരം, 2016 അവസാനം മുതൽ 2021 അവസാനം വരെയുള്ള അഞ്ച് വർഷങ്ങളിൽ സർക്കാർ മേഖലയിലെ മൊത്തം ശരാശരി പ്രതിമാസ വേതനം 82 ദിനാർ വർദ്ധിച്ചു. 2016-ൽ ഇത് പ്രതിമാസം 1,457 ദിനാർ ആയിരുന്നു. കഴിഞ്ഞ ഡിസംബറിൽ പ്രതിമാസം 1,539 ദിനാറായി.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl
കുവൈറ്റ് പുരുഷന്മാരുടെ ശരാശരി വേതനം 148 ദിനാർ വർധിച്ചപ്പോൾ, സർക്കാർ മേഖലയിലെ കുവൈറ്റ് പുരുഷന്മാരുടെ ശരാശരി പ്രതിമാസ വേതനം വർദ്ധനവ് കുവൈറ്റ് സ്ത്രീകളുടെ ശരാശരി വേതനത്തേക്കാൾ ഇരട്ടിയിലധികമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സ്ത്രീകൾക്ക് 58 ദിനാർ മാത്രമാണ് വർധിച്ചത്.
കുവൈറ്റ് വേതന വർദ്ധനയുടെ സ്ഥിതിവിവരക്കണക്കുകൾ ഇപ്രകാരമാണ്:
2021 അവസാനത്തോടെ കുവൈത്തികൾക്ക് 1,491 ദിനാർ ശരാശരി പ്രതിമാസ വേതനം
അഞ്ച് വർഷം മുമ്പ് 1,378 ദിനാർ ശരാശരി പ്രതിമാസ വേതനം
സർക്കാരിലെ പുരുഷൻമാരുടെ ശരാശരി വേതനത്തിൽ 148 ദിനാർ വർധിച്ചു
സർക്കാരിലെ സ്ത്രീകളുടെ ശരാശരി വേതനത്തിൽ 58 ദിനാർ വർധിച്ചു
സ്വകാര്യ മേഖലയിലെ പുരുഷ വേതനത്തിൽ 183 ദിനാർ വർധിച്ചു
സ്വകാര്യ മേഖലയിലെ കുവൈറ്റിലെ വനിതകളുടെ വേതനത്തിൽ 176 ദിനാർ വർധിച്ചു
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl
Comments (0)