താമസ രേഖ പുതുക്കുന്നതിനായി ഓൺലൈനായി പൂർത്തിയായത് 4.5 ദശലക്ഷം ഇടപാടുകൾ
മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനങ്ങൾ ആരംഭിച്ചതിന് ശേഷം റെസിഡൻസ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് താമസ രേഖ പുതുക്കുന്നതിനായി 4.5 ദശലക്ഷത്തിലധികം ഇടപാടുകൾ ഓൺലൈനായി പൂർത്തിയാക്കി. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ആർട്ടിക്കിൾ 17 (സർക്കാർ മേഖല) 82,498 ഇടപാടുകളും, ആർട്ടിക്കിൾ 18 (സ്വകാര്യ മേഖല) പ്രകാരം താമസം പുതുക്കുന്നതിനായി 15,62,819 ഇടപാടുകളും പൂർത്തിയായി. ആർട്ടിക്കിൾ 19 എ (പങ്കാളികൾ) 242 ഇടപാടുകളുടെ പുതുക്കൽ, ആർട്ടിക്കിൾ 20 (ഗാർഹിക തൊഴിലാളികൾ) 548,446 ഇടപാടുകളാണ് സ്വയം ഓൺലൈനിൽ പുതുക്കിയത്. ആർട്ടിക്കിൾ 24 (സ്പോൺസർഷിപ്പ്) 2041 എണ്ണം പൂർത്തിയായി. ആർട്ടിക്കിൾ 22 (കുടുംബം/ആശ്രിത വിസ) 796,623 ഇടപാടുകളും, ആർട്ടിക്കിൾ ഇടപാടുകൾക്കായി 23, 731 ഇടപാടുകൾ പുതുക്കലും പൂർത്തിയായി. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl
Comments (0)