Posted By Editor Editor Posted On

OIOP മൂവ്മെന്റ് പ്രവാസി സംഗമം സംഘടിപ്പിച്ചു

വൺ ഇന്ത്യ വൺ പെൻഷൻ, പ്രവാസി കൂട്ടായ്മ വെബ്ബിനാറിലൂടെ പ്രവാസി സംഗമം സംഘടിപ്പിച്ചു. 2022 – 2025 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓവർസീസ് കമ്മിറ്റി അംഗങ്ങൾക്ക് ആശംസകൾ അർപ്പിക്കാനും, തുല്യ നീതി, തുല്യ പെൻഷൻ എന്ന ആശയത്തിന്റെ പ്രസക്തി ഭാരത ജനതയെ അറിയിക്കാനും സംഘടിപ്പിച്ച വെബ്ബിനാർ 2022 ഏപ്രിൽ 6 ബുധനാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 9.30 ന് പ്രാർത്ഥനയോടെ ആരംഭിച്ചു. ഓവർസീസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ.ഷാജി വർഗീസ് സ്വാഗതം പറഞ്ഞു.
സംഘടനയുടെ ഫൗണ്ടർ മെമ്പറും, ഓവർസീസ് പ്രസിഡന്റുമായ ശ്രീ.ബിബിൻ പി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 14 മുതൽ18 വരെ, എല്ലാ പൗരന്മാർക്കും ഉറപ്പ് നൽകുന്ന തുല്യ നീതിക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് OIOP മൂവ്മെന്റ് എന്നും, 60 കഴിഞ്ഞ ഓരോ പൗരന്റെയും മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുവാൻ വേണ്ടി വൺ ഇന്ത്യ വൺ പെൻഷൻ പ്രവർത്തകർ, ലക്ഷ്യം കൈവരിക്കുന്നതുവരെ അക്ഷീണം പ്രയത്നിക്കണമെന്നും ശ്രീ.ബിബിൻ ചാക്കോ അദ്ധ്യക്ഷ പ്രസംഗത്തിലൂടെ ഓർമ്മിപ്പിച്ചു.

സംസ്ഥാന പ്രസിഡണ്ട് ശ്രീ.എൻ.എം.ഷെരീഫ് പ്രവാസി സമ്മേളനം ഔപചാരികമായി ഉത്ഘാടനം നിർവഹിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിൽ, ഓവർസീസ്‌ കൂട്ടായ്മ നടത്തുന്ന വിവിധ പ്രവർത്തനങ്ങളെ ശ്ലാഘിച്ചു. പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധൻ ഡോ.ജോസ് സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു. അശാസ്ത്രീയവും, അനീതിപരവുമായ സർക്കാരിന്റെ പെൻഷൻ നയം സംസ്ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ല് ഒടിക്കുന്നതാണെന്നും, ഈ പെൻഷൻ സംവിധാനം തുടർന്നാൽ പരമാവധി മൂന്നു വർഷത്തേക്ക് മാത്രമേ സർക്കാരിന് ശമ്പളവും, പെൻഷനും നൽകാനുള്ള സാഹചര്യം ഉണ്ടാകൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വൺ ഇന്ത്യ വൺ പെൻഷൻ എന്ന ആശയം മഹത്തരമാണെന്നും, എന്നാൽ സാർവത്രിക പെൻഷന് വേണ്ടിയാണ് നമ്മൾ ശബ്‌ദിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘടന മുന്നോട്ടു വെച്ച ആശയത്തിന്റെ പ്രസക്തി വളരെ വലുതാണെന്നും, എല്ലാവർക്കും തുല്യ നീതി തുല്യ പെൻഷൻ എന്ന ആശയം പ്രാവർത്തികമാക്കാൻ ആത്മാർത്ഥമായി ശ്രമിക്കണമെന്നും ആശംസകൾ നേർന്നുകൊണ്ട് പ്രമുഖ സംസ്ഥാന നേതാക്കളും, വിവിധ ജില്ലാ ഭാരവാഹികളും സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.ബിജീഷ് തോമസ്, വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാപക അംഗങ്ങളായ ശ്രീ.വിനോദ് കെ.ജോസ്, ശ്രീ.ബിജു എം.ജോസഫ്, വൈസ് പ്രസിഡണ്ട് ശ്രീ.മാത്യു കാവുങ്കൽ, ജോയിന്റ് സെക്രട്ടറി ശ്രീ.കാർത്തികേയൻ കെ., തുടങ്ങിയവരും ആശംസകൾ അറിയിച്ചു. കുമാരി ദേവിക വിജി (കുവൈറ്റ്) ഗാനങ്ങൾ ആലപിച്ചു. OIOP മൂവ്മെന്റ് ഓവർസീസ് കമ്മിറ്റി ട്രഷറർ ശ്രീ.സാബു കുര്യൻ (ഒമാൻ), നന്ദി രേഖപ്പെടുത്തി.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം പ്രവർത്തകരും, നേതാക്കളും വെബിനാറിൽ പങ്കെടുത്തു. ദേശീയ ഗാനത്തോടെ കൃത്യം 11.30 ന് പരിപാടിക്ക് തിരശീല വീണു. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IiStZbVMFWnHO0tmYe7UQl

https://www.kuwaitvarthakal.com/2022/04/10/high-levels-of-pollution-fish-are-more-likely-to-die-off-the-coast/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *