വിമാന ടിക്കറ്റ് നിരക്ക് ഉയരും:കാരണം ഇത്
കുവൈത്ത് സിറ്റി: ഇന്ധനവില വർധനവ് മൂലം വിമാന കമ്പനികളുടെ നടത്തിപ്പ് ചെലവ് വർധിച്ചതോടെവിമാന ടിക്കറ്റ് നിരക്ക് ഉയർന്നേക്കുമെന്ന് ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ അറിയിച്ചു ..കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച വ്യോമയാന മേഖലയെപ്രതികൂലമായി ബാധിക്കുന്നതാണ് ഇന്ധനവിലയിലുണ്ടായ കുതിച്ചുകയറ്റം.കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ടു വർഷം ഏതാണ്ടെല്ലാ വിമാന കമ്പനികളും വൻ നഷ്ടംനേരിട്ടിരുന്നു .ഇപ്പോഴും കോവിഡ് ഭീഷണി പൂർണമായും മാറാത്ത സാഹചര്യമാണുള്ളത് എന്നാൽ കഴിഞ്ഞ വർഷത്തിന്റെ അവസാന പാദത്തിലും ഈ വർഷവും ധാരാളം കമ്പനികൾ ലാഭത്തിലെത്തി. ആളുകൾ ഭയമില്ലാതെ പഴയപോലെ സജീവമായി യാത്ര ചെയ്യുന്ന നില കൈവരിക്കേണ്ടതുണ്ടെന്നും അസോസിയേഷൻ ഭാരവാഹി വില്ലി വാൽഷ് പറഞ്ഞു. അതേ സമയം സാധാരണക്കാരായ പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നത്.കുവൈത്തിൽ പെരുന്നാളിനോടനുബന്ധിച്ച് ഒമ്പത് ദിവസം അവധി ലഭിക്കാനിടയുള്ളതിനാൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന സാഹചര്യമാണ് ഉണ്ടാവുക ഈ ഘട്ടത്തിലും വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാനാണ് സാധ്യത .കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl
Comments (0)