Posted By editor1 Posted On

അനധികൃതമായി വൈദ്യുതി മോഷണം : പ്രവാസി അറസ്റ്റിൽ

സ്ഥാപനത്തിന്റെ പാർക്കിംഗ് സ്ഥലത്തെ ലൈറ്റിംഗ് തൂണിൽ നിന്ന് വൈദ്യുതി കണക്ഷൻ എടുത്ത് തയ്യൽ ജോലികൾ നടത്തിയ പ്രവാസിയെ അറസ്റ്റ് ചെയ്ത പോലീസ്. അദൈലിയയിൽ വെച്ചായിരുന്നു സംഭവം. റോഡ് സൈഡിൽ ഒരാൾ തയ്യൽ ജോലികൾ നടത്തുന്നതിന്റെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിന്റ അടിസ്ഥാനത്തിൽ അധികാരികൾ അന്യോഷണം നടത്തുകയും, തുടർന്ന് അധികൃതമായി വൈദ്യുതി മോഷണം നടത്തിയതിന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ലൈറ്റിംഗ് തൂണിൽ നിന്ന് വൈദ്യുതി ഉപയോഗിക്കുകയും തയ്യൽ മെഷീൻ പ്രവർത്തിപ്പിക്കുകയും ചെയ്തതിനാൽ വൈദ്യുതി മോഷണത്തിന് പ്രവാസിയെ അധികാരികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് റഫർ ചെയ്തു.വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക
https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl

Comments (0)

Leave a Reply

Your email address will not be published. Required fields are marked *