Posted By editor1 Posted On

കുവൈത്ത് : മൂന്ന് മാസത്തിനിടെ പിടികൂടിയത് ഒരു ടൺ ഹാഷിഷ്

കള്ളക്കടത്തുകാരെയും മയക്കുമരുന്ന് വിൽപ്പനക്കാരെയും പിടികൂടുന്നതിനു വേണ്ടി നടത്തിയ കാമ്പയിനിൽ പിടിക്കപ്പെട്ടത് 638 ആളുകൾ. വിവിധ തരത്തിലുള്ള 508 കേസുകൾ രജിസ്റ്റർ ചെയ്തതായി കണക്കുകളിൽ പറയുന്നു. ഡ്രഗ് കൺട്രോളിനായുള്ള ജനറൽ അഡ്മിനിസ്‌ട്രേഷന്റെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റ നേതൃത്വത്തിൽ മറ്റ് സുരക്ഷാ മേഖലകളുമായി സഹകരിച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള ക്യാമ്പയിൻ നടത്തിയത്. 2022 ആദ്യ പാദത്തിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ സെക്യൂരിട്ടി അതോറിറ്റികളുമായി സഹകരിച്ച് നടത്തിയ കാമ്പയിനിൽ ഒരു ടണ്ണിലധികം ഹാഷിഷും, 163 ​ഗ്രാം വരുന്ന നാർക്കോട്ടിക്ക് ഉത്പന്നങ്ങളും കണ്ടെടുത്തിരുന്നു. ഒന്നര കിലോയോളം ഹെറോയിൻ, 47 കിലോ കഞ്ചാവ്, കഞ്ചാവിന്റെ 89 തൈകൾ, 100 കിലോ നാർക്കോട്ടിസ് ലിലാക് തുടങ്ങിയവും പരിശോധനയിൽ പിടിച്ചെടുക്കാനായി അധികൃതർ അറിയിച്ചു. വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക. https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl. 650 ​ഗ്രാം നാർക്കോട്ടിം​ഗ് കെമിക്കലും 500 ​ഗ്രാം കറുപ്പും 120 ​​ഗ്രാം കൊക്കെയ്നുമാണ് ഈ കാലയളവിൽ കണ്ടെത്താനായത്. ഒപ്പം 265,151 ലഹരി ​ഗുളികകളും 2,930 വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത മദ്യക്കുപ്പികളും പിടിച്ചെടുത്തിട്ടുണ്ട്. ക്യാമ്പയിനുകളുടെ വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാ​ഗം പുറത്ത് വിട്ടത്. വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക. https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl

Comments (0)

Leave a Reply

Your email address will not be published. Required fields are marked *