Posted By editor1 Posted On

തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണമെത്തിക്കാൻ സജ്ജമായി കുവൈത്ത് ഫുഡ് ആൻഡ് റിലീഫ് ബാങ്ക്

പരിവിശുദ്ധ റമദാൻ മാസത്തിൽ തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണമെത്തിക്കാനുള്ള ലക്ഷ്യവുമായി കുവൈത്ത് ഫുഡ് ആൻഡ് റിലീഫ് ബാങ്ക്. ജനറൽ സെക്രട്ടറിയേറ്റ് ഓഫ് എൻഡൗമെന്റ്സിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ 22,700 ഓളം ആളുകൾക്ക് ഭക്ഷണമെത്തിക്കുകയും അതോടൊപ്പം തന്നെ ചാരിറ്റബിൾ സംരംഭങ്ങളും ക്യാമ്പയനുകളും നടത്തി ഈ റമദാൻ മാസം വിശുദ്ധമാക്കാനാണ് ലക്ഷ്യമെന്ന് കുവൈത്ത് ഫുഡ് ആൻഡ് റിലീഫ് ബാങ്ക്ഡയറക്ടർ ബോർഡ് ഡെപ്യൂട്ടി ചെയർമാൻ മിഷാൽ അൽ അൻസാരി പറഞ്ഞു. രാജ്യത്തിനകത്തുള്ള തൊഴിലാളികളുടെ ആവശ്യവസ്തുക്കൾ നിറവേറ്റുന്നതിനും സാമൂഹിക ഉത്തരവാദിത്തത്തിനും സുസ്ഥിരതയ്ക്കും വേണ്ടി എൻഡൗമെന്റ് ജനറൽ സെക്രട്ടേറിയറ്റുമായി ചേർന്നാണ് പദ്ധതി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്കിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും പ്രചാരണങ്ങളുടെയും പദ്ധതികളുടെയും വിജയത്തിനായി എല്ലാ മാർഗങ്ങളും സുഗമമാക്കുന്നതിനുള്ള സെക്രട്ടറിയേറ്റിന്റെ പരിശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.

വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക
https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl

Comments (0)

Leave a Reply

Your email address will not be published. Required fields are marked *