Posted By editor1 Posted On

ഉയർന്ന തോതിലുള്ള മലിനീകരണം : കടൽ തീരത്ത് മൽസ്യങ്ങൾ ചത്ത് പൊങ്ങാൻ സാധ്യത

ഉയർന്ന തോതിലുള്ള മലിനീകരണവും സമുദ്രജലത്തിലെ ഓക്‌സിജന്റെ കുറഞ്ഞ അളവും കാരണം സമുദ്രത്തിന്റ അടിത്തട്ടിലുള്ള മത്സ്യങ്ങൾക്കും സമുദ്രജീവികൾക്കും മരണം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ മുന്നറിയിപ്പ്. വിവിധ ഭാ​ഗങ്ങളിലെ അതോറിറ്റിയുടെ ലബോറയിൽ നടത്തിയ ഫീൽഡ് പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. മലിനീകരണമാണ് പ്രധാനം കാരണമെന്നും, മലിനീകരണം കൂടിയതോടെ അലിഞ്ഞുചേർന്ന ഓക്സിജന്റെ ശതമാനം കുറയാൻ കാരണമായി. ഈ സാഹചര്യത്തിലാണ് വലിയ രീതിയിലുള്ള അപകട സാധ്യത ഉണ്ടാകുവാൻ കാരണം. ഉയർന്ന തോതിലുള്ള മലിനീകരണത്തിന്റെ ഫലങ്ങൾ വരും ദിവസങ്ങളിൽ അനുഭവിക്കേണ്ടി വരുമെന്നും കുവൈത്ത് ബേയിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും മലിനീകരണ പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുള്ള അൽ അഹമ്മദ് പറഞ്ഞു. വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക
https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl

Comments (0)

Leave a Reply

Your email address will not be published. Required fields are marked *